ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് ഉപേക്ഷിക്കാനെത്തി ; പ്രതിയെ എക്സൈസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കഞ്ചാവ് അടങ്ങിയ പാഴ്‌സലുകൾ ആളൊഴിഞ്ഞ പറമ്പിൽ തള്ളാൻ എത്തിയയാളെ എക്സൈസ് പിടികൂടി. ചളിക്കവട്ടത്തുനിന്ന് 1.058 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി ഷാരൂഖ് ഖാനെ (26) യാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ രഞ്ജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. എക്സൈസും മറ്റ് എൻഫോഴ്‌സ്‌മെന്റ് ഏജൻസികളും ലഹരിക്കതിയായ നടപടി ശക്തിപ്പെടുത്തിയതോടെ ലഹരിമാഫിയ പുതിയ രീതിയിലേക്ക് ചുവടുമാറ്റിയിരുന്നു. വിൽപ്പനക്കാർ മുൻകൂട്ടി പണം അക്കൗണ്ടിലേക്ക് കൈപ്പറ്റിയ ശേഷം ലഹരിവസ്തുക്കൾ അടങ്ങിയ പാഴ്‌സലുകൾ ഏതെങ്കിലും ഒഴിഞ്ഞ സ്ഥലത്ത് ഇട്ട് അതിന്റെ ഫോട്ടോയും വീഡിയോയും ആവശ്യക്കാർക്ക് അയച്ചുകൊടുക്കുകയും അവിടെവന്ന് അവശ്യക്കാർ എടുക്കുന്നതുമാണ് രീതി. ചളിക്കവട്ടം ഭാഗത്ത് 14-ന് ഇത്തരം രീതി നടക്കാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നിരീക്ഷണം ഏർപ്പെടുത്തിയാണ് പ്രതിയെ പിടികൂടിയത്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ പ്രധാന പ്രതിയെ പിടികൂടി

0
കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ...

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന് വേണ്ടിയുള്ള ക്രൈംബ്രാഞ്ച് തുടരന്വേഷണം അവസാനിപ്പിക്കുന്നു

0
തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന് വേണ്ടിയുള്ള ക്രൈംബ്രാഞ്ച് തുടരന്വേഷണവും അവസാനിപ്പിക്കുന്നു. സുകുമാരക്കുറുപ്പിനെ കണ്ടെന്ന്...

തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത് സംബന്ധിച്ച സി.പി.എം ആരോപണം അടിസ്ഥാന...

0
പത്തനംതിട്ട : തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത് സംബന്ധിച്ച്...

മല്ലപ്പള്ളി – തിരുവല്ല റോഡില്‍ വാഹനാപകടം : യാത്രക്കാര്‍ക്ക് പരിക്ക്

0
മല്ലപ്പള്ളി : മല്ലപ്പള്ളി - തിരുവല്ല റോഡില്‍ ചെങ്ങരൂര്‍ചിറയില്‍ കാര്‍ ഇലക്‌ട്രിക് പോസ്റ്റില്‍...