കുന്ദമംഗലത്ത് വൻ മയക്കു മരുന്ന് വേട്ട ; 10 ലക്ഷം രൂപയുടെ ഹാഷിഷ് ഓയിൽ പിടികൂടി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കുന്ദമംഗലത്ത് എക്സൈസ് വാഹന പരിശോധനക്കിടെ 10 ലക്ഷം രൂപയുടെ ഹാഷിഷ് ഓയിൽ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ പിടിയിലായി. മയക്ക് മരുന്ന് മാഫിയയുടെ പ്രധാന കണ്ണികളായ കോഴിക്കോട് മായനാട് സ്വദേശി വിനീത് ,വിതരണക്കാരൻ പാലക്കാട് സ്വദേശി മുഹമ്മദ് ഷാഫി എന്നിവരാണ് പിടിയിലായത്.

വിദ്യാർഥികൾക്ക് ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായതെന്ന് എക്സൈസ് സംഘം പറഞ്ഞു. മായനാട് സ്വദേശി വിനീത് നേരത്തെയും മയക്ക് മരുന്ന് കേസിൽ പ്രതിയായതിനാൽ ഇയാളെ എക്സൈസ് സംഘം നിരീക്ഷിച്ച് വരികയായിരുന്നു. വിശാഖപട്ടണത്ത് നിന്നാണ് ഇവർ മയക്ക് മരുന്ന് കൊണ്ടുവരുന്നത്.

ഏജൻറുമാർക്ക് ഓൺലൈൻ വഴി പണം അയച്ച് കൊടുത്ത് വിനോദയാത്രക്കെന്ന വ്യാജേന സ്ഥലത്തെത്തി മയക്കുമരുന്ന് ശേഖരിക്കുകയാണ് ഇവരുടെ പതിവ്. രണ്ട് ഗ്രാം വീതമുള്ള ബോട്ടിലുകളിലാക്കിയാണ് വിൽപ്പന. ഇത്തരമൊരു ബോട്ടിലിന് 2000 രൂപ വരെ ഈടാക്കുന്നതായും കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യം വെച്ചാണ് വിൽപ്പനയെന്നും എക്സൈസ് സംഘം പറഞ്ഞു. കുട്ടികൾക്കിടയിൻ മയക്ക് മരുന്ന് ഉപയോഗം വർധിച്ചങ്കിലും സർക്കാർ നേതൃത്വത്തിൽ നടക്കുന്ന ബോധവൽക്കരണമുൾപ്പെടെ വലിയ ഗുണം ചെയ്തതായും മുൻപ് ഇത്തരം കേസുകളിൽ ഉൾപ്പെട്ട പ്രതികളെ കേന്ദ്രീകരിച്ച് പരിശോധന കൂടുതൽ ശക്തമാക്കുമെന്നും സംഘം അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വര്‍ക്കലയില്‍ 5 ഹോട്ടലുകള്‍ക്ക് നഗരസഭയുടെ നോട്ടീസ്

0
തിരുവനന്തപുരം: വര്‍ക്കലയില്‍ പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടികൂടിയതിനെ തുര്‍ന്ന് 5 ഹോട്ടലുകള്‍ക്ക്...

ഇതൊരു തുടക്കം മാത്രമെന്ന് രാഹുൽ ഗാന്ധി; പെല്ലറ്റ് ആക്രമണ കേസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതിൽ...

0
ന്യൂഡല്‍ഹി: പെല്ലറ്റ് ഗണ്‍ ആക്രമത്തില്‍ ഡല്‍ഹി പൊലീസ് എഫ്ഐആര്‍ ഇട്ട നടപടിയില്‍...

‘ദേവഭവന’ത്തിന്റെ താക്കോല്‍ കൈമാറി പിണറായി വിജയന്‍

0
ഇടുക്കി: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ വേഗ റാണി ദേവപ്രിയ ഷൈബുവിനായി...

വാണിജ്യ കപ്പലുകളുടെ നിയന്ത്രണം ശക്തമാക്കി യു.എസ്. സൈന്യം; പുതിയ ഉപരോധ ഭീഷണിക്കെതിരെ ആഞ്ഞടിച്ച് ഇറാൻ

0
ഫ്ലോറിഡ: ഇറാനിലെ തുറമുഖങ്ങളിലേക്ക് പോകുകയോ അവിടെനിന്ന് പുറപ്പെടുകയോ ചെയ്തിരുന്ന 67 വാണിജ്യ...