നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കുറവിലങ്ങാട്: സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് അറസ്റ്റില്‍.
കാണക്കാരി കടപ്പൂര്‍ കുരിശുപള്ളി ഭാഗത്ത് മാവറ അരുണ്‍ രാജനെ(33)യാണ് അറസ്റ്റ് ചെയ്തത്. കുറവിലങ്ങാട് പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ വാഹനത്തില്‍ വില്പന നടത്തുന്നതായി ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.

ഇയാള്‍ വാടകയ്ക്കെടുത്ത വീട്ടില്‍ പോലീസ് സംഘം പരിശോധന നടത്തിയപ്പോഴാണ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്. ഇവിടെ നിന്നു 1750 പായ്ക്കറ്റ് ഹാന്‍സും 108 പായ്ക്കറ്റ് സ്‌കൂള്‍ ലിപ്പും പോലീസ് പിടിച്ചെടുത്തു.കടകളില്‍ ചോക്ലേറ്റും മറ്റു മിഠായി ഉത്പന്നങ്ങളും വില്പന നടത്തിയിരുന്ന ഇയാള്‍ ഇതിന്‍റെ മറവിലാണ് പുകയില ഉത്പന്നങ്ങള്‍ വില്പന നടത്തിയിരുന്നത്. എസ്‌എച്ച്‌ഒ നിര്‍മല്‍ ബോസ്, എസ്‌ഐ വി. വിദ്യ, പ്രദീപ് കുമാര്‍, സിപിഒമാരായ എം.കെ. സിജു, അരുണ്‍കുമാര്‍, രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...