കൊച്ചി: കൊച്ചിയിലേക്ക് ലഹരികടത്തുന്ന ആഫ്രിക്കന്‍ മാഫിയ സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍. നൈജീരിയന്‍ പൗരന്‍ ഓക്കാഫോര്‍ എസേ ഇമ്മാനുവലിനെ ബെഗ്ളൂരുവില്‍നിന്നാണ് പിടികൂടിയത്. ആറുമാസത്തിനിടെ കൊച്ചിയിലേക്ക് കടത്തിയത് നാലരക്കിലോ എംഡിഎംഎ ആണ്. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് കലൂര്‍ സ്റ്റേഡിയത്തിന് സമീപത്ത് നിന്ന് ഒരു ആഫ്രിക്കന്‍ പൗരനെ പോലീസ് പിടികൂടിയിരുന്നു.
ഇയാളുടെ പക്കല്‍ നിന്നും അതി മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടിയിരുന്നു. ഇതിനെ തുടര്‍ന്നുള്ള അന്വേഷണമാണ് കേരളത്തിലേയ്ക്ക് വന്‍തോതില്‍ മയക്കു മരുന്ന് കടത്തുന്ന ഒക്കാഫോര്‍ എസ്സേ എന്ന നൈജീരിയന്‍ പൗരനിലേയ്ക്ക് എത്തിയത്. പോലിസ് അന്വേഷിക്കുന്നതറിഞ്ഞ ഇയാള്‍ ബംഗ്ലുരുവില്‍ ഒളിവില്‍ കഴിയികയായിരുന്നു. ഇവിടെ ഇയാള്‍ എംഡിഎംഎ നിര്‍മ്മിച്ചിരുന്നതായി പോലീസ് പറയുന്നു.





























