Sunday, May 12, 2024 11:48 am

മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കുക ഏറ്റവും പ്രധാനം : മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കുക എന്നത് ഏറ്റവും പ്രധാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോന്നി മരുന്ന് പരിശോധനാ ലബോറട്ടറി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറുദിന കര്‍മ്മ പരിപാടിയിലെ 85 ശതമാനം പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞു. ആരോഗ്യമേഖല കൈവരിച്ച നേട്ടങ്ങള്‍ കോവിഡ് പശ്ചാത്തലത്തില്‍ സ്തംഭിച്ചു പോകാതിരിക്കാനുള്ള ഇടപെടലാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. പൊതുജനാരോഗ്യത്തിന്റെ കാര്യത്തില്‍ കേരളത്തിന്റെ നേട്ടങ്ങളാണ് കോവിഡ് മഹാമാരിയെ പിടിച്ചു കെട്ടാന്‍ സഹായകമായത്.

മതിയായ കോവിഡ് ചികിത്സ ലഭിക്കാത്ത ഒരാള്‍ പോലും കേരളത്തിലില്ല. ആരോഗ്യമേഖലയുടെ മുന്നേറ്റത്തിന് അടിസ്ഥാനം പാകിയത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നത് നാടിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമാണ്. 2016ല്‍ എറണാകുളത്തും, 2009 ല്‍ തൃശൂരും മരുന്ന് പരിശോധനാ ലബോറട്ടറി ആരംഭിച്ചു. തിരുവനന്തപുരത്ത് നേരത്തെ തന്നെ ലബോറട്ടറി പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാനത്തെ നാലാമത്തെ മരുന്ന് പരിശോധനാ ലബോറട്ടറിയാണ് കോന്നിയില്‍ ആരംഭിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോന്നി മരുന്ന് പരിശോധനാ ലബോറട്ടറിക്കൊപ്പം തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ ഐസിയു, പൈക്ക സാമൂഹ്യ ആരോഗ്യ കേന്ദ്രം, ശിശുക്കളുടെ ആരോഗ്യ സംരക്ഷണം മുന്‍നിര്‍ത്തിയുള്ള ആയിരം ദിന പരിപാടി എന്നിവയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. കോന്നിയിലെ മരുന്ന് പരിശോധനാ ലാബില്‍ പ്രതിവര്‍ഷം 4500 മരുന്നുകള്‍ പരിശോധിക്കാന്‍ കഴിയുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇതോടെ സംസ്ഥാനത്ത് പ്രതിവര്‍ഷം 15000 മരുന്നുകള്‍ പരിശോധിക്കാന്‍ കഴിയും. 18 വയസിനു മുകളില്‍ പ്രായമുള്ളവരില്‍ 91 ശതമാനം ആളുകള്‍ക്ക് ആദ്യ ഡോസ് വാക്സിന്‍ നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ വാക്സിന്‍ എടുക്കുന്നതില്‍ വിമുഖത കാണിക്കരുത്. ജീവിത ശൈലി രോഗങ്ങള്‍ കുറയ്ക്കുന്നതിനുള്ള പ്രത്യേക കാമ്പയിന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

കോന്നി നെടുംപാറയില്‍ ഗവ. മെഡിക്കല്‍ കോളജിനു സമീപമുള്ള ഒരേക്കര്‍ സ്ഥലത്താണ് ഡ്രഗ് ടെസ്റ്റിംഗ് ലാബ് നിര്‍മിച്ചിരിക്കുന്നത്. 10 കോടി രൂപയുടെ പദ്ധതിയാണ് ഡ്രഗ് ടെസ്റ്റിംഗ് ലാബ്. കെട്ടിടത്തിനു മാത്രം 3.8 കോടിയാണ് ചെലവഴിച്ചത്. മൂന്നു നിലയിലായി 16,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള കെട്ടിടത്തിന്റെ നിര്‍മാണമാണ് പൂര്‍ത്തിയായിട്ടുള്ളത്. 2019 നവംബര്‍ മാസത്തില്‍ ആരംഭിച്ച് കാലാവധിക്കുള്ളില്‍ തന്നെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. 60,000 ലിറ്റര്‍ സംഭരണ ശേഷിയുള്ള മഴവെള്ള സംഭരണിയുടെയും നിര്‍മാണം പൂര്‍ത്തിയായി.

നിര്‍മാണം പൂര്‍ത്തിയായ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം, ലൈബ്രറി, സ്റ്റോര്‍, ഡൈനിംഗ് ഹാള്‍, കോണ്‍ഫറന്‍സ് ഹാള്‍ തുടങ്ങിയവയും, ഒന്നാം നിലയിലും രണ്ടാം നിലയിലും ലബോറട്ടറിയുമാണ് പ്രവര്‍ത്തിക്കുക.
അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എ ശിലാഫലകം അനാച്ഛാദനം ചെയ്തു. ആന്റോ ആന്റണി എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജിജോ മോഡി, അജോമോന്‍, ബ്ലോക്ക് പഞ്ചായത്തംഗം ദേവകുമാര്‍, ഗ്രാമ പഞ്ചായത്തംഗം ജിഷ ജയകുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ വിക്ടര്‍ ടി തോമസ്, രാജു നെടുവമ്പുറം, ആശ തോമസ് ഐഎഎസ്, ഡ്രഗ് കണ്‍ട്രോളര്‍ കെ.ജെ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കും ; അമിത് ഷാ

0
ഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത്...

സ്ത്രീവിരുദ്ധ പരാമർശം തെറ്റ് ; ഖേദപ്രകടനം നടത്തിയ കെ.എസ് ഹരിഹരൻ്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നു...

0
തിരുവനന്തപുരം : കെ.എസ് ഹരിഹരൻ്റെ വിവാദ പ്രസ്താവന യു.ഡി.എഫ് അംഗീകരിക്കുന്നില്ലെന്ന് പ്രതിപക്ഷ...

സംസാരിക്കാനാവാത്ത കുട്ടിക്ക് തിളച്ച പാൽ നൽകി പൊളളലേറ്റ സംഭവം ; അങ്കണവാടി ഹെൽപ്പർക്കെതിരെ കേസെടുത്തു

0
കണ്ണൂർ: അങ്കണവാടിയിൽ നിന്ന് തിളച്ച പാൽ നൽകിയതിനെ തുടർന്ന് അഞ്ച് വയസ്സുകാരന്...

മലപ്പുറത്ത് പോലീസിന് നേരെ മണൽമാഫിയ സംഘത്തിൻ്റെ ആക്രമണം ; കസ്റ്റഡിയിലെടുത്തയാളെ കടത്തിക്കൊണ്ടുപോയി

0
മലപ്പുറം : മലപ്പുറം തിരൂരിൽ പോലീസിന് നേരെ മണൽമാഫിയ സംഘത്തിൻ്റെ ആക്രമണം....