പോക്സോ കേസ് – പ്രതി അതിജീവിതയെ വിവാഹം ചെയ്താലും കേസ് റദ്ദാവില്ല : ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പീഡനം കൊലയെക്കാൾ ഹീനമാണെന്നും പോക്സോ കേസിലെ പ്രതി അതിജീവിതയെ വിവാഹം ചെയ്തതു പരിഗണിച്ച് കേസ് റദ്ദാക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. സ്ത്രീകൾക്കെതിരായ ഏറ്റവും ഹീനവും ക്രൂരവുമായ കുറ്റകൃത്യം ആണത്. ലൈംഗിക അതിക്രമം കുട്ടികൾക്കെതിരെ ആയാൽ കുറ്റത്തിന്റെ ഗൗരവവും വ്യാപ്തിയും ഏറെയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിനുള്ള ‘പോക്സോ’ കേസ് ഒത്തുതീർപ്പാക്കിയെന്നും വിവാഹ പ്രായം എത്തിയപ്പോൾ പെൺകുട്ടിയെ വിവാഹം ചെയ്തുവെന്നും കാണിച്ച് മുഖ്യപ്രതി നൽകിയ ഹർജി തള്ളിക്കൊണ്ടാണു ജസ്റ്റിസ് വി.ഷെർസിയുടെ ഉത്തരവ്. തൃശൂർ സെഷൻസ് കോടതിയിലുള്ള കേസിന്റെ അന്വേഷണ റിപ്പോർട്ടും തുടർനടപടികളും റദ്ദാക്കണമെന്നായിരുന്നു ആവശ്യം.

പീഡനം വ്യക്തിക്കെതിരെയല്ല, സമൂഹത്തിനെതിരെയുള്ള ഗുരുതര കുറ്റകൃത്യമാണെന്നു കോടതി പറഞ്ഞു. പീഡനത്തിന് ഇരയാകുന്നവരെ സംബന്ധിച്ച് അതിഭയാനകവും ലജ്ജാകരവുമായ അനുഭവമാണത്. പ്രത്യേകിച്ചും കുട്ടികളുടെ കാര്യത്തിൽ, അവരുടെ മനോനില തകർക്കാൻ വരെ അതു കാരണമാകും. ഇത്തരം ദൂരവ്യാപക പ്രത്യാഘാതങ്ങൾ കൂടി പരിഗണിച്ചാണ് ‘പോക്സോ’ നിയമം കൊണ്ടുവന്നത്.– കോടതി പറഞ്ഞു. 2007 മാർച്ച് 28ന് രണ്ടാം പ്രതിയുടെ വാടകവീട്ടിൽ എത്തിച്ച ശേഷം ഒന്നാംപ്രതി പീഡിപ്പിച്ചുവെന്നാണു കേസ്.

കേസ് ഒത്തുതീർപ്പാക്കിയെന്നും 2020 ഡിസംബർ 8ന് പെൺകുട്ടിയെ വിവാഹം ചെയ്തുവെന്നും കാണിച്ചായിരുന്നു ഒന്നാംപ്രതിയുടെ ഹർജി. കേസ് തുടരാൻ താൽപര്യമില്ലെന്നു പെൺകുട്ടി സത്യവാങ്മൂലം നൽകി. എന്നാൽ ഇത്തരം വിഷയങ്ങളൊന്നും പ്രസക്തമല്ലെന്നു കോടതി പറഞ്ഞു. പ്രതികൾ വിചാരണ നേരിടണമെന്നു വിധിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...