സിനിമാമേഖലയിലെ ലഹരി ഉപയോഗത്തിൽ കർശന നടപടിയുമായി സർക്കാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സിനിമാമേഖലയിലെ ലഹരി ഉപയോഗത്തില്‍ കര്‍ശന നടപടിയുമായി സര്‍ക്കാര്‍. അന്വേഷണത്തിന് എക്സൈസിന് നിര്‍ദ്ദേശം നല്‍കി. അമ്മ എക്സികൂട്ടീവ് അംഗവും നടനുമായ ടിനി ടോമിന്റെ വെളിപ്പെടുത്തലാണ് നിലപാട് കടുപ്പിക്കാന്‍ കാരണം. അന്വേഷണവുമായി സിനിമാ സംഘടനകള്‍ സഹകരിച്ചില്ലെങ്കില്‍ എക്സൈസ് നിയമവഴികള്‍ തേടും. ആദ്യഘട്ടമായി നടന്മാരായ ടിനിടോം, ബാബുരാജ് എന്നിവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാനാണ് നീക്കം. ടിനി ടോമിനെ എക്സൈസ് കമ്മീഷണര്‍ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു. സിനിമ മേഖലയിലെ വിവിധ സംഘടനകളുടെ ഭാരവാഹികളില്‍ നിന്നും എക്സൈസ് ഉടന്‍ വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങും. അന്വേഷണത്തില്‍ താര സംഘടനയായ അമ്മ സഹകരിക്കുമെങ്കില്‍ അവരുടെ സഹായവും തേടും.

കേരള സര്‍വകലാശാല യുവജനോത്സവ ഉദ്ഘാടന വേദിയിലാണ് നടന്‍ ടിനി ടോം വെളിപ്പെടുത്തല്‍ നടത്തിയത്. സിനിമയില്‍ ലഹരി ഉപയോഗം വ്യാപകമാണെന്നായിരുന്നു നടന്‍ വെളിപ്പെടുത്തിയത്. ലഹരിക്കടിമയായ ഒരു നടന്റെ പല്ലുകള്‍ പൊടിഞ്ഞു തുടങ്ങിയത് അടുത്തിടെ കണ്ടു എന്നായിരുന്നു അദ്ദേഹത്തിന്റെ ഒരു പരാമര്‍ശം. ഒരു പ്രമുഖ നടനോടൊപ്പം സിനിമയില്‍ അഭിനയിക്കാന്‍ തന്റെ മകന് അടുത്തിടെ ഒരു അവസരം ലഭിച്ചില്ലെങ്കിലും സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് പേടിയുള്ളതുകൊണ്ട് മകനെ അഭിനയിക്കാന്‍ വിട്ടില്ലെന്നും ടിനി ടോം വ്യക്തമാക്കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പന്തളത്ത് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു : ഒരാള്‍ക്ക് പരിക്ക്

0
പന്തളം : പന്തളത്ത് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു....

ഓണാഘോഷത്തിന് പരമ്പരാ​ഗത വേഷത്തിന് വിലക്കുമായി സ്കൂൾ

0
കോഴിക്കോട്: ഓണാഘോഷത്തിന് പരമ്പരാ​ഗത വേഷത്തിന് വിലക്കുമായി സ്കൂൾ. കോഴിക്കോട് അൽ ഫാറൂഖ്...

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തർ പ്രദേശിൽ ഭരണ – പ്രതിപക്ഷ നേതാക്കൾക്ക് ബുള്ളറ്റ് പ്രൂഫ്...

0
ന്യൂഡൽഹി : അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി...

ആലപ്പുഴയിൽ ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞു വീണ ജീവനക്കാരൻ മരിച്ചു

0
അമ്പലപ്പുഴ: ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞു വീണ മെഡിക്കൽ കോളജ് ജീവനക്കാരൻ മരിച്ചു....