പന്തളം: രാസലഹരി ഉപയോഗിച്ച് ഇതര സംസ്ഥാന തൊഴിലാളികൾ അഴിഞ്ഞാടുമ്പോഴും പോലീസ് നിഷ്ക്രിയമെന്ന് ആക്ഷേപം. പന്തളം കടക്കാട് മേഖലകളിൽ അന്യസംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ മദ്യപാനവും രാസ ലഹരി ഉപയോഗവും വ്യാപകമാണ്. മദ്യപിച്ച് നഗ്നത പ്രദർശിപ്പിക്കുക, വീടുകൾ കയറി ആക്രമണം നടത്തുക എന്നിവ പതിവായിരിക്കുകയാണ്. കഴിഞ്ഞ രാത്രിയിൽ മദ്യപിച്ചെത്തിയ അന്യസംസ്ഥാന തൊഴിലാളി കടക്കാട് വടക്ക് ഭാഗത്ത് അക്രമാസക്തനാകുകയും വീടുകൾക്ക് നേരെ ആക്രമണം നടത്തുകയും ചെയ്തു. നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചെങ്കിലും പോലീസ് എത്തി സ്ഥിരം കുറ്റവാളിയാണെന്ന് പറഞ്ഞു മടങ്ങുകയായിരുന്നു. പിന്നീട് രാത്രിയിൽ മറ്റ് അന്യസംസ്ഥാന തൊഴിലാളികൾ ഇയാളെ ബലമായി കീഴ്പ്പെടുത്തി പൂട്ടിയിട്ടു. കഴിഞ്ഞ കുറെ ദിവസങ്ങളായി ചില അന്യസംസ്ഥാന തൊഴിലാളികൾ മദ്യപിച്ച് വഴികളിൽ നഗ്നത പ്രദർശനം നടത്തുന്നതായി നാട്ടുകാർ പറഞ്ഞു.പരിസരവാസികളായ ചിലർ ഇവരെ സഹായിക്കുന്നതായും പറയപ്പെടുന്നു. പലതവണ പോലീസ് ഇത്തരം ആളുകളെ പിടികൂടുന്നുണ്ടെങ്കിലും പിന്നീട് വിട്ടയക്കുന്നത് പതിവ് സംഭവമാണ്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.