ലഹരിമരുന്ന് ഉപയോഗം നിര്‍ത്തിക്കോ!, ഒരു വര്‍ഷം കരുതല്‍ തടങ്കല്‍ നടപടി കടുപ്പിച്ച്‌ പൊലീസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സംസ്ഥാനത്ത് യുവാക്കള്‍ക്കിടയിലുള്ള ലഹരിമരുന്നിന്റെ ഉപയോഗം തടയുന്നതിന്, മയക്കുമരുന്ന് കേസുകളിലെ പ്രതികളെ ഒരു വര്‍ഷം കരുതല്‍ തടങ്കലില്‍ സൂക്ഷിക്കാന്‍ നടപടി തുടങ്ങി പോലീസ്.ലഹരി പദാര്‍ഥ നിരോധന നിയമത്തില്‍ 1988 മുതല്‍ നിലവിലുള്ള വകുപ്പാണ്, ലഹരിമരുന്നു കേസിലെ പ്രതികളെ കരുതല്‍തടങ്കലില്‍ സൂക്ഷിക്കാന്‍ പൊലീസ് ചുമത്തുക. കോഫെപോസ (കള്ളക്കടത്ത് തടയല്‍), കാപ്പ നിയമങ്ങള്‍ക്കു സമാനമായ രീതിയില്‍ മയക്കുമരുന്ന് കേസുകളിലെ പ്രതികളെയും ഒരു വര്‍ഷം കരുതല്‍ തടങ്കലില്‍ സൂക്ഷിക്കാനാണ് പൊലീസ് നടപടി ആരംഭിച്ചത്.

നര്‍ക്കോടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് (എന്‍ഡിപിഎസ്) നിയമത്തിലെ വകുപ്പ് 3 (ഒന്ന്) ഉപയോഗപ്പെടുത്തി ലഹരിമരുന്നിന്റെ വ്യാപനം തടയാനുള്ള അനുവാദം ആഭ്യന്തര വകുപ്പ് പോലീസിനു നല്‍കിയത് ഇപ്പോഴാണ്. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന വ്യക്തികളെ അറസ്റ്റ് ചെയ്താല്‍, വിചാരണയ്ക്കു കാത്തുനില്‍ക്കാതെ പ്രതിയെ ഒരു വര്‍ഷം വരെ തടവില്‍ സൂക്ഷിക്കാനുള്ള അധികാരമാണു ഇതുവഴി ലഭിക്കുക.

ഇന്ത്യയില്‍ ഒരിടത്തും കേന്ദ്രനിയമം ഇത്തരത്തില്‍ പ്രയോഗിച്ചിരുന്നില്ല. കേരളത്തില്‍ എറണാകുളം റൂറല്‍ ജില്ലയിലാണു ലഹരിമരുന്നു കേസ് പ്രതിക്കെതിരെ കരുതല്‍ തടങ്കല്‍ വകുപ്പ് ആദ്യം പ്രയോഗിച്ചത്. അറസ്റ്റിലാകുന്ന ലഹരിവില്‍പനക്കാര്‍ ഒരു വര്‍ഷം കരുതല്‍ തടങ്കലില്‍ ആകുന്നതോടെ ലഹരി റാക്കറ്റ് ദുര്‍ബലമാകുമെന്നാണു പ്രതീക്ഷ.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊട്ടാരക്കര ടിപ്പർ അപകടം : ഡ്രൈവർക്ക് ലൈസൻസില്ല, ഫിറ്റ്നസ് റദ്ദാക്കി ആർടിഒ

0
കൊട്ടാരക്കര : നീലേശ്വരത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക്...

പ്രവാസികൾക്ക് വലിയ പെരുന്നാൾ സമ്മാനം ! കണ്ണൂരിൽ നിന്ന് ഗൾഫിലേക്ക് ആഴ്ചയിൽ 69 സർവീസുകൾ

0
കണ്ണൂർ : പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷങ്ങളെയും വ്യോമപാത നിയന്ത്രണങ്ങളെയും തുടർന്ന് കഴിഞ്ഞ...

ഡെന്മാർക്കിൽ എന്തോ ചീഞ്ഞു നാറുന്നു ; വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവിന് പിന്നിൽ അഴിമതിയുടെ...

0
തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവെന്ന മുഖ്യമന്ത്രി വി...