Wednesday, July 3, 2024 9:28 am

ഉന്നതനെ ചോദ്യം ചെയ്യുന്നു ; സ്വര്‍ണക്കടത്തിന് ലഹരിമരുന്ന് കേസിലെ പ്രതികള്‍ സഹായിച്ചു : ഇ.ഡി.

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ബെംഗളൂരു ലഹരിമരുന്ന് കേസിലെ പ്രതികള്‍ക്ക് സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുണ്ടെന്ന് എന്‍ഫോഴ്‌സ്മന്റ് ഡയറക്ടറേറ്റ്(ഇ.ഡി.). സ്വപ്‌ന സുരേഷിന്റെ റിമാന്‍ഡ് കാലയളവ് നീട്ടണം എന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ രജിസ്റ്റര്‍ ചെയ്ത ബെംഗളൂരു ലഹരിമരുന്ന് കേസിലെ കുറ്റാരോപിതര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ സഹായിച്ചെന്ന സംശയം വ്യക്തമായതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഈ കേസിലെ കൂടുതല്‍ വിവരങ്ങള്‍ കൈമാറാന്‍ ബെംഗളൂരുവിലെ എന്‍.സി.ബി. ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട ഒരു ഉന്നത വ്യക്തിയെ  കേസില്‍ ചോദ്യം ചെയ്യുകയാണ്‌. ഇതിനു പുറമെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഇരുപതിലധികം പേരെയും ചോദ്യം ചെയ്യണമെന്ന് ഡയറക്ടറേറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

കേസിലെ ഉന്നതന്‍ ആരാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ലെങ്കിലും കൊച്ചിയില്‍വെച്ച് എന്‍ഫോഴ്‌സ്‌മെന്റ് ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. സ്വര്‍ണ്ണക്കടത്തിനു പിന്നിലെ ബിനാമി ഹവാല ഇടപാടുമായി ബന്ധപ്പെട്ടാണ് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് ചോദ്യം ചെയ്യുന്നത്.

ഇന്ന് രാവിലെ 11 മണിക്ക് കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാവാനായിരുന്നു നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് ബിനീഷ് കോടിയേരി സാവകാശം ചോദിച്ചെങ്കിലും സാവകാശം നല്‍കാനാവില്ലെന്ന് ഇഡി അറിയിക്കുകയായിരുന്നു. ഇന്ന് തന്നെ ഹാജരാകണമെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് പറഞ്ഞ സമയത്തിനു മുമ്പെ ബിനീഷ് ചോദ്യം ചെയ്യലിന് ഹാജരായത്. ബെംഗളൂരു മയക്കുമരുന്ന് കേസില്‍ ആദ്യ മൂന്ന് പ്രതികളായ അനിഘ, മുമ്മദ് അനൂപ്, റിജേഷ് രവീന്ദ്രന്‍ എന്നിവരെ നേരത്തെ എന്‍സിബി അറസ്റ്റ് ചെയ്തിരുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സൗന്ദര്യമില്ലെന്ന് ആരോപിച്ച് യുവതിയെ മർദിച്ചു ; ഭർത്താവിനെതിരെ കേസ്

0
കണ്ണൂർ: സൗന്ദര്യമില്ലെന്ന് ആരോപിച്ചും കൂടുതൽ സ്വർണം ആവശ്യപ്പെട്ടും യുവതിയെ അമ്മിക്കുട്ടികൊണ്ട് മർദിച്ചതിന്...

കോഴിക്കോട് പോളിടെക്‌നിക്കുകളിലും സീറ്റില്ല ; വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ

0
കോഴിക്കോട്: പ്ലസ് വണ്ണിന് മതിയായ സീറ്റുകളില്ലാത്ത കോഴിക്കോട് ആവശ്യത്തിന് പോളിടെക്‌നിക്കുകൾ ഇല്ലാത്തത്...

മീൻ പിടിക്കുന്നതിനിടെ ജെല്ലിഫിഷ് കണ്ണിൽ തെറിച്ചു ; അലർജി ബാധിച്ച്‌ ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു

0
തിരുവനന്തപുരം: മീൻ പിടിക്കുന്നതിനിടയിൽ ജെല്ലിഫിഷ് (കടൽച്ചൊറി) കണ്ണില്‍ തെറിച്ച്‌ ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി...

മാന്നാർ കൊലപാതകം : അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്ന് കലയുടെ മകൻ

0
ആലപ്പുഴ: അമ്മ മരിച്ചെന്ന് കരുതുന്നില്ലെന്ന് മാന്നാറിൽ കൊല്ലപ്പെട്ട കലയുടെ മകൻ. അമ്മ...