തിരുവല്ല : പത്താം ക്ലാസ് വിദ്യാർഥികൾക്ക് ലഹരി മരുന്ന് കലർത്തിയ ബീഡി നൽകിയ ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ. തിരുവല്ല കുറ്റൂർ വെള്ളംഞ്ചേരി തുണ്ടിയിൽ ടി. കെ. മഹേഷാണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടിൽ ട്യൂഷൻ പഠിക്കാൻ എത്തിയിരുന്ന വിദ്യാർഥികൾക്കാണ് ലഹരി ബീഡി നൽകിയിരുന്നത്. സ്റ്റഫ് എന്ന പേരിലുള്ള പൊടി ബീഡിയിൽ തെറുത്താണ് ഇയാൾ കുട്ടികൾക്ക് നൽകിയിരുന്നത്. ഇയാൾ നൽകിയ ബീഡി വലിച്ച രണ്ടു കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് കുട്ടികളുടെ രക്ഷിതാക്കൾ തിരുവല്ല പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് മഹേഷിനെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തു.
കുട്ടികൾക്ക് ലഹരിബീഡി നൽകി ; തിരുവല്ലയിലെ ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ
RECENT NEWS
Advertisment