മ​ത്താ​യി കേ​സി​ൽ പി​ടി​മു​റു​ക്കി സി​ബി​ഐ ; വ​ന​പാ​ല​ക​രു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് ഹൈ​ക്കോ​ട​തി​യി​ൽ ‌

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട : ചി​റ്റാ​റി​ലെ  പി.​പി. മ​ത്താ​യിയു​ടെ ദു​രൂ​ഹ മരണവുമായി ബന്ധപ്പെ​ട്ട കേ​സി​ൽ വനപാലകരുടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​ക്കെ​ത്തും. ചി​റ്റാ​ർ ഫോ​റ​സ്റ്റ് ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രാ​യി​രു​ന്ന ആ​റു​പേ​രാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്.‌

മ​ത്താ​യി​യു​ടെ മ​ര​ണ​വു​മാ​യി ത​ങ്ങ​ൾ​ക്ക് ബ​ന്ധ​മി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ആ​റു​പേ​രും കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ള്ള​ത്. കേ​സ് സി​ബി​ഐ ഏ​റ്റെ​ടു​ത്ത​തി​നു​ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് ഹൈ​ക്കോ​ട​തി​യി​ൽ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ വ​രു​ന്ന​ത്. ‌ നേ​ര​ത്തെ വ​ന​പാ​ല​ക​രി​ലൊ​രാ​ൾ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും മ​ത്താ​യി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ​ന്വേ​ഷ​ണം സി​ബി​ഐ​യ്ക്കു കൈ​മാ​റാ​ൻ കോ​ട​തി ഉ​ത്ത​ര​വാ​കു​ക​യാ​യി​രു​ന്നു. വ​ന​പാ​ല​ക​രു​ടെ മു​ൻ​കൂ​ർ ജാമ്യാപേക്ഷയെ സി​ബി​ഐ എ​തി​ർ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ക​ഴി​ഞ്ഞ ജൂ​ലൈ 28ന് ​ചി​റ്റാ​റി​ലെ വ​ന​പാ​ല​ക​ർ കസ്റ്റഡിയിലെ​ടു​ത്ത മ​ത്താ​യി​യെ പി​ന്നീ​ട് മ​രി​ച്ച​നി​ല​യി​ൽ കു​ടും​ബ​വീ​ടി​നോ​ടു ചേ​ർ​ന്ന കി​ണ​റ്റി​ൽ കണ്ടെത്തുകയായിരുന്നു. 41 ദി​വ​സം മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ച് സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന്റെ  ഭാ​ഗ​മാ​യ പോസ്റ്റ്മോർട്ടത്തി​നു​ശേ​ഷ​മാ​ണ്  മൃതദേഹം സം​സ്ക​രി​ച്ച​ത്. ‌

അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​ബി​ഐ സം​ഘം ഇ​തി​നോ​ട​കം ചി​റ്റാ​ർ മേ​ഖ​ല​യി​ൽ വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി​വരിക​യാ​ണ്. കേ​സി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യ പോ​ലീ​സ് സം​ഘ​ത്തി​ന്റെ  ക​ണ്ടെ​ത്ത​ലു​ക​ൾ ഉ​ൾ​പ്പെ​ടെ വി​ശ​ദ​മാ​യ റിപ്പോ​ർ​ട്ടും സി​ബി​ഐ​യ്ക്കും കൈ​മാ​റി​യി​രു​ന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...