പോപ്പുലർ നിക്ഷേപകർക്ക് സർക്കാർ അടിയന്തര ധനസഹായം പ്രഖ്യാപിക്കണം ; വി എ സൂരജ്

For full experience, Download our mobile application:
Get it on Google Play

കോന്നി : പോപ്പുലർ നിക്ഷേപകർക്ക് അടിയന്തര ധനസഹായം പ്രഖ്യാപിക്കണമെന്ന് ബിജെപി ആവശ്യപ്പെടുന്നു. പല നിക്ഷേപകരും ജീവിക്കാൻ പറ്റാത്ത സാഹചര്യത്തിലാണ്. പലർക്കും ചികിത്സാ സംബന്ധമായ ആവശ്യങ്ങൾക്ക് പോലും പണം കണ്ടെത്തുവാൻ കഴിയാത്ത അവസ്ഥയിലാണ്. നിക്ഷേപകരിൽ പലരും കടുത്ത മാനസിക സമ്മർദ്ദത്തിലാണ്. കുട്ടികളുടെ വിവാഹ വിദ്യാഭ്യാസ ആവശ്യങ്ങൾ പോലും നിർവഹിക്കുവാൻ സാധിക്കുന്നില്ല. പല കുടുംബങ്ങളും ആത്മഹത്യയുടെ വക്കിലെത്തി നിൽക്കുകയാണ്. മാറിമാറി ഭരിച്ച സംസ്ഥാന സർക്കാരുകളുടെ ഒത്താശയോടു കൂടിയാണ് ഇത്തരം സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ ജനങ്ങളെ കൊള്ളയടിക്കാൻ കാരണമായത്. ആയതിനാൽ ഈ വിഷയത്തിൽ നിക്ഷേപകരെ സഹായിക്കാൻ സർക്കാർ പാക്കേജ് പ്രഖ്യാപിക്കണം. ഇരുമുന്നണികളും നിക്ഷേപകരെ വഞ്ചിക്കുന്ന നിലപാടുകളിൽ നിന്നും ഇനിയെങ്കിലും പിന്മാറണം. ഹൈക്കോടതിയുടെ ഉത്തരവ് ഉണ്ടായിട്ടുപോലും പ്രത്യേകം കേസുകൾ എടുക്കുവാൻ പോലീസ് മടി കാണിക്കുകയാണ്. പോലീസിൻറെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള നിരുത്തരവാദപരമായ സമീപനമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇരുമുന്നണികളും നിക്ഷേപകരെ വഞ്ചിക്കുന്ന സമീപനത്തിൽ നിന്നും പിൻമാറണമെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വി എ സൂരജ് ആവശ്യപ്പെടുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓപ്പറേഷൻ തൂഫാന് പിന്നാലെ ഓപ്പറേഷൻ ശുദ്ധി ; സകല കള്ള് ഷാപ്പുകളിലും പരിശോധന നടത്താൻ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ കള്ളിന്‍റെ ഉൽപാദനവും വിതരണവും പൂർണ്ണമായും തടയുക എന്ന...

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....