ലാപ്ടോപ്പ് ബാഗില്‍ കഞ്ചാവ് കടത്ത് : പത്തനംതിട്ട സ്വദേശികളായ രണ്ടു വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലാപ്ടോപ്പ് ബാഗിനുള്ളില്‍ അര കിലോഗ്രാം കഞ്ചാവ് ഒളിപ്പിച്ചു കടത്തിയ പത്തനംതിട്ട സ്വദേശികളായ രണ്ടു യുവാക്കള്‍ അറസ്റ്റില്‍. അടൂര്‍ പറക്കോട് ചരുവിള പുത്തന്‍ വീട്ടില്‍ ഗോഡലി (20), അടൂര്‍ ഏഴംകുളം അറുകാലിയ്ക്കല്‍ പനച്ചുവിള വീട്ടില്‍ നവീന്‍ (20) എന്നിവരാണ് റെയില്‍വേ പോലീസിന്റെ പിടിയിലായത്.

തിരുനെല്‍വേലി സെന്റ് മറിയം പോളിടെക്നിക്കിലെ വിദ്യാര്‍ഥികളാണിവര്‍. മധുര- തിരുവനന്തപുരം റെയില്‍വേ ടിക്കറ്റുമായി കന്യാകുമാരി പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ കഞ്ചാവുമായി യാത്ര ചെയ്ത ഇവരെ തിരുവനന്തപുരം റെയില്‍വേ പോലീസ് ഇന്‍സ്പെക്ടര്‍ ആസാദ് അബ്ദുള്‍ കലാമിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് പാറാശ്ശാല എസ്.ഐ മാരായ അബ്ദുള്‍ വഹാബ്, ശ്രീകുമാരന്‍ നായര്‍, എ.എസ്.ഐ ശിവകുമാര്‍, സി.പി.ഒ ബൈജു എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന ഇവര്‍ ഹോസ്റ്റലിലെ മറ്റ് കുട്ടികള്‍ക്ക് എത്തിച്ചു കൊടുക്കാന്‍ കമ്പത്ത് നിന്ന് കഞ്ചാവ് വാങ്ങി വരവേയാണ് പോലീസ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ്...

0
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ്...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...