വാലന്റൈൻസ് ഡേ പാർട്ടിക്കായി എത്തിച്ച 20 ലക്ഷം രൂപയുടെ ന്യൂജൻ മയക്ക് മരുന്ന് പിടിച്ചു ; ഒരാള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : വാലന്റൈൻസ് ഡേ പാർട്ടിക്കായി വിൽപ്പനയ്ക്ക് എത്തിച്ച് 20 ലക്ഷം രൂപ വില മതിക്കുന്ന മാരക മയക്കുമരുന്നുകളായ എം.ഡി.എം.എയും 25 എൽ.എസ്.ഡി. സ്റ്റാമ്പുകളുമായി യുവാവ് അറസ്റ്റിൽ. താമരശ്ശേരി അമ്പായത്തോട് മീനംകുളത്ത് ചാലിൽ റോഷനാണ്(35) ആണ് പിടിയിലായത്. ഇന്നലെ വൈകുന്നേരം 7.00 മണിക്ക് മാങ്കാവിൽ നിന്നും ഫറോക്ക് എക്സൈസ് റേഞ്ച് പാർട്ടി എക്സൈസ് ഇൻസ്പെക്ടർ കെ.സതീശന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് 20 ലക്ഷം രൂപ വിലമതിക്കുന്ന 13.103 മില്ലി എം.ഡി.എം.എ യും 25 എൽ.എസ്.ഡി. സ്റ്റാമ്പുകളുകളും കണ്ടെടുത്തത്.

ബാഗ്ലൂരിൽ നിന്നും എത്തിക്കുന്ന മയക്ക് മരുന്നുകൾ താമരശ്ശേരി കുന്ദമംഗലം, കോഴിക്കോട്, ഫറോക്ക്, രാമനാട്ടുകര എന്നീ ഭാഗങ്ങളിൽ വിൽപ്പന നടത്താനുള്ളതാണെന്ന് ഇയാൾ മൊഴി നൽകി. എക്സൈസ് സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ടി.കെ. നിഷിൽകുമാർ, പ്രവന്റീവ് ഓഫീസർ മാരായ ടി. ഗോവിന്ദൻ, വി.ബി. അബ്ദുൾ ജബ്ബാർ സിവിൽ എക്സൈസ് ഓഫീസർമാരായ എൻ. ശ്രീശാന്ത്, എൻ. സുജിത്ത്, ടി. രജുൽ എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റിലായ റോഷൻ വളർത്തുന്ന നായകൾ ദേശീയ പാതയിലൂടെ നടന്നുപോയ സ്ത്രീയെ കടിച്ച് കീറിയ സംഭവം ഏറെ വിവാദമായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...