എംബിബിഎസ് അവസാന വർഷ പരീക്ഷ നീട്ടണമെന്ന് ആവശ്യം ; അനുമതി ഇല്ലെന്ന് സർവകലാശാല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എം ബി ബി സ് അവസാന വർഷ വിദ്യാർഥികളുടെ അധ്യയന ദൈർഘ്യം വെട്ടിക്കുറച്ച് പരീക്ഷ നടത്താനുള്ള തീരുമാനത്തിനെതിരെ വ്യാപക പരാതി. സിലബസ് പ്രകാരം ഒരു വർഷം കൊണ്ട് മാത്രം തീർക്കേണ്ട അധ്യയനം ആറ് മാസം കൊണ്ടാണ്തീർത്തത്. ദേശീയ മെഡിക്കൽ കമ്മീഷൻ നിർദേശം അനുസരിച്ച് ബോർഡ് ഓഫ് എക്സാമിനേഷൻസ് എടുത്ത തീരുമാനപ്രകാരമാണ് പരീക്ഷ എന്നാണ് ആരോ​ഗ്യ സർവകലാശാലയുടെ വിശദീകരണം. 2017 എംബിബിഎസ് ബാച്ചുകാരുടെ പരീക്ഷയാണ് അടുത്തമാസം അവസാനം തുടങ്ങുന്നത്.

കൊവിഡ് സാഹചര്യത്തിൽ കൂടുതലും ഓൺലൈൻ പഠനം. രോഗിയെ കണ്ട് പഠിക്കേണ്ട ക്ലിനിക്കൽ വിഷയങ്ങളിലെ പഠനം നന്നേ കുറഞ്ഞു. ഓട്ടപ്പാച്ചിൽ അധ്യയനം. പക്ഷേ പരീക്ഷ അതിവേ​ഗം. ഇത് മെഡിക്കൽ വിദ്യാഭ്യാസ രം​ഗത്തെ നിലവാരത്തകർച്ചക്ക് കാരണമാകുമെന്നും വൈദ​ഗ്ധ്യമില്ലാത്ത ഒരു പുതു തലമുറ ഡോക്ടർമാർ പുറത്തിറങ്ങുമെന്നുമുള്ള ആശങ്ക പങ്കിടുകയാണ് വിദ്യാർഥികൾ. വേണ്ടത്ര സ്റ്റഡി ലീവ് പോലും ലഭിക്കുന്നില്ലെന്ന പരാതി വേറെയും. കൂടുതൽ ക്ലാസുകൾ നൽകുന്നതിനായി സർവകലശാല പരീക്ഷകൾ നീട്ടിവെക്കണമെന്ന് മെഡിക്കൽ കോളേജ് തലവന്മാർ സർവകലാശാല വൈസ് ചാൻസലർക്ക് അപേക്ഷ നൽകിയെങ്കിലും പരീക്ഷ നടത്തുകയല്ലാതെ മറ്റ് നിവൃത്തി ഇല്ലെന്ന് പറഞ്ഞ് കൈമലർത്തുകയാണ് ആരോ​ഗ്യ സർവകലാശാല.

കേരള ആരോ​ഗ്യ സർവകലാശാലയുടെ തീരുമാനം അനുസരിച്ച് അവാന വർഷ എംബിബിഎസ് പരീക്ഷ മാർച്ച് 31ന് തുടങ്ങും. ദേശീയ മെഡിക്കൽ കമ്മീഷൻ നിർദേശം അനുസരിച്ച് സർവകലാശാലയിലെ ബോർഡ് ഓഫ് എക്സാമിനേഷൻസും വിവിധ വകുപ്പ് തലവന്മാരും യോ​ഗം ചേർന്ന് പരീക്ഷ തിയതി തീരുമാനിക്കുകയായിരുന്നു. അധ്യയനത്തിലും പഠനത്തിനും പരമാവധി സമയം കിട്ടാൻ വേണ്ടി മാർച്ച് അവസാനത്തോടെയാണ് പരീക്ഷ നടത്താൻ തീരുമാനിച്ചത്. ഇതിൽ കൂടുതൽ സമയം അനുവദിക്കാൻ നിലവിലെ സാഹചര്യത്തിലാകില്ലെന്നും അല്ലെങ്കിൽ മെഡിക്കൽ കമ്മീഷൻ അനുമതി വേണമെന്നുമാണ് വൈസ് ചാൻസലറ‌ുടെ വിശദീകരണം.

അധ്യയന ദിവസങ്ങൾ ചുരുക്കിയിരുന്നെങ്കിലും പാഠഭാ​ഗങ്ങൾ പൂർണമായും തീർത്തിരുന്നുവെന്നും സർവകലാശാല വിശദീകരിക്കുന്നു.  പരീക്ഷ മാത്രമല്ല ഫല പ്രഖ്യാപനവും അതിവേ​ഗം ഉണ്ടാകുമെന്നും ആരോ​ഗ്യ സർവകലാശാല പറയുന്നു. ഇത്തവണം ഡിജിറ്റൽ വാല്യുവേഷനാണ്. അതിനാൽ പരീക്ഷ കഴിഞ്ഞാലുടൻ മൂല്യ നിർണയം നടത്തി ഫലം പ്രഖ്യാപിക്കാനാകുമെന്നും സർവകലാശാല വി സി ഡോ.കെ.മോഹൻ പ്രതികരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...