വിദേശ വനിതയിൽ നിന്ന് പിടികൂടിയ മയക്ക് മരുന്ന് കോടികൾ വില വരുന്ന കൊക്കെയ്ൻ ആണെന്ന് കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശ വനിതയിൽ നിന്ന് പിടികൂടിയ മയക്ക് മരുന്ന് കോടികൾ വില വരുന്ന കൊക്കെയ്ൻ ആണെന്ന് കണ്ടെത്തി. ജനുവരി 26നാണ് ഖത്തർ എയർവേയ്‌സ് വിമാനത്തിൽ ദോഹ വഴി എത്തിയ ടോഗ സ്വദേശിനി ഔറോ അഗോറോ ലാറ്റിഫാദോ(44) നാല് കിലോ മയക്ക് മരുന്നുമായി വിമാനത്താവളത്തിൽ പിടിയിലായത്. വിമാനത്താവളത്തിലെ കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് അടുത്തിടെ നടത്തിയിട്ടുള്ളതിൽ ഏറ്റവും വലിയ മയക്ക് മരുന്ന് വേട്ടയാണിത്.

ഇവരുടെ കൈവശമുണ്ടായിരുന്നത് മെതാക്വലോൺ ആണെന്നായിരുന്നു പ്രാഥമിക നിഗമനം. വിമാനത്താവളത്തിലെ കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് ഇവയുടെ സാംപിൾ വിശദമായ പരിശോധനയ്ക്ക് ലാബിലേക്ക് അയച്ചിരുന്നു. പരിശോധനയിൽ ഇത് കൊക്കെയ്ൻ ആണെന്ന് കണ്ടെത്തുകയും ചെയ്തു. അന്താരാഷ്ട്ര വിപണിയിൽ ഈ കൊക്കെയ്‌ന് 40 കോടിയോളം രൂപ വില വരുമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....