ഈരാറ്റുപേട്ട: വാഗമണ്‍ വഴിക്കടവ് ഭാഗത്ത് കാര്യാട് പാലത്തിെന്റ താഴെ 50 ലക്ഷം രൂപ വില വരുന്ന ഹാന്‍സ് ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തി.
ഈരാറ്റുപേട്ട പോലീസിന് ലഭിച്ച രഹസ്യവിവരത്തിെന്റ അടിസ്ഥാനത്തില്‍ 50 ചാക്ക് ഹാന്‍സാണ് പോലീസ് പിടിച്ചെടുത്തത്. തമിഴ്നാട്ടില്‍നിന്ന് വാഗമണ്‍ മേഖലയില്‍ വില്പനക്ക് കൊണ്ടുവന്നതാകാമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പാലാ ഡിവൈ.എസ്.പി പ്രഫുല്ല ചന്ദ്രന് അറിയിച്ചു. ഈരാറ്റുപേട്ട പോലീസ് ഇന്‍സ്പെക്ടര്‍ പ്രസാദ്, സബ് ഇന്‍സ്പെക്ടര്‍ വി.ബി. അനസ്, സിവില്‍ പോലീസ് ഓഫിസര്‍ ജ്യോതി കൃഷ്ണന് എന്നിവര്‍ ചേര്‍ന്നാണ് ഹാന്‍സ് പിടിച്ചെടുത്തത്.