സംവിധായകന്‍ മേജർ രവി കോൺഗ്രസ്സിലേക്ക്

For full experience, Download our mobile application:
Get it on Google Play

തൃപ്പൂണിത്തുറ : ചലച്ചിത്ര സംവിധായകന്‍ സംവിധായകന്‍ മേജര്‍ രവി കോണ്‍ഗ്രസിലേക്ക് എന്ന് സൂചന. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ മേജര്‍ രവി പങ്കെടുക്കും. ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിച്ചേക്കുമെന്നും വിവരം. തൃപ്പൂണിത്തുറയില്‍ വച്ചായിരിക്കും പരിപാടിയില്‍ പങ്കെടുക്കുക. മറ്റ് വേദികളിലും പ്രസംഗിക്കും. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ബിജെപിയുമായി ബന്ധപ്പെട്ടാണ് മേജര്‍ രവി പ്രവര്‍ത്തിച്ചിരുന്നത്. നേരത്തെ മേജര്‍ രവി സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരുന്നു. 90 ശതമാനം ബിജെപി നേതാക്കളും വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്ന് മേജര്‍ രവി. തനിക്കെന്തു കിട്ടും എന്ന ചിന്തയാണ് എല്ലാ നേതാക്കള്‍ക്കും ഉള്ളതെന്നും മേജര്‍ രവി ചൂണ്ടിക്കാട്ടി.

മസില് പിടിച്ചു നടക്കാന്‍ മാത്രം ഇവര്‍ക്ക് കഴിയുകയുള്ളൂവെന്നും, രാഷ്ട്രീയം ജീവിതമാര്‍ഗം ആക്കിയിരിക്കുന്നവരാണ് ബിജെപി നേതാക്കള്‍ എന്നും ഒന്നും മേജര്‍ രവി ആരോപണമുന്നയിച്ചു. താഴെത്തട്ടിലുള്ള ജനങ്ങളെ ഇവര്‍ തിരിഞ്ഞു നോക്കാറില്ലെന്നും ഗ്രൂപ്പ് പറഞ്ഞ് പാര്‍ട്ടിയെ തകര്‍ക്കാന്‍ ആണ് ഇവര്‍ ശ്രമിക്കുന്നതെന്നും മേജര്‍ രവി പറഞ്ഞു. സംസ്ഥാനത്തെ നേതാക്കള്‍ പറഞ്ഞാല്‍ താന്‍ മത്സരിക്കില്ലെന്നും മേജര്‍ രവി. ഇത്തവണ ഒരിടത്തുപോലും ബിജെപി നേതാക്കള്‍ക്ക് വേണ്ടി പ്രസംഗിക്കാന്‍ പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

കുമ്പഴയിലെ ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ റോഡിന്റെ മധ്യഭാഗത്ത്‌ സ്ഥാപിക്കുവാന്‍ അനുവദിക്കില്ല : കുമ്പഴ വികസന...

0
കുമ്പഴ : കുമ്പഴ ജംഗ്ഷനില്‍ സ്ഥാപിക്കുന്ന ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ ഹൈവേയുടെ...