എന്‍.സി.പി ഇടതുപക്ഷ ബന്ധം ഇന്നവസാനിപ്പിക്കും ; നിര്‍ണ്ണായക ചര്‍ച്ച ഇന്ന്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : എന്‍സിപി ഇടതുമുന്നണിയില്‍  തുടരുമോയെന്നതില്‍ തീരുമാനം ഇന്ന്. ഡല്‍ഹിയില്‍ ദേശീയ അധ്യക്ഷന്‍ ശരത് പവാറുമായും പ്രഫുല്‍ പട്ടേലുമായും മാണി സി കാപ്പനും സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരനും നടത്തുന്ന കൂടിക്കാഴ്ച നിര്‍ണായകമാകും.

യോഗത്തിന് ശേഷം മുന്നണി മാറ്റത്തില്‍ തീരുമാനമറിയാമെന്ന് കാപ്പന്‍ വ്യക്തമാക്കിയിരുന്നു. പാലായില്‍ തന്നെ മത്സരിക്കും എന്ന ഉറച്ച തിരുമാനം മുന്‍കൂറായി പ്രഖ്യാപിച്ചാണ് മാണി സി കാപ്പന്‍ ഇന്ന് ദേശീയ നേതൃത്വത്തെ കാണുന്നത്. ഈ സാഹചര്യത്തില്‍ എന്‍സിപി നേതൃത്വത്തിന് മാണി സി കാപ്പന് ഒപ്പം നില്‍ക്കണോ അതോ വേണ്ടയൊ എന്നത് മാത്രം തീരുമാനിച്ചാല്‍ മതി. കാപ്പന് ഒപ്പം നില്‍ക്കാനാണ് തീരുമാനിക്കുന്നതെങ്കില്‍ പാര്‍ട്ടി ഇടത് മുന്നണി വിടുന്നതായ പ്രഖ്യാപനം ഉണ്ടാകും.

അഥവാ മറിച്ചാണെങ്കില്‍ പാര്‍ട്ടി പിളരുന്നതായും തന്റെ കൂടെ ഉള്ളവര്‍ യുഡിഎഫിന്റെ ഭാഗമാകും എന്നും മാണി സി കാപ്പന്‍ പ്രഖ്യാപിക്കും. ദേശീയ നേത്യത്വത്തില്‍ എ കെ ശശീന്ദ്രന്‍ വിഭാഗം കടുത്ത സമ്മര്‍ദം ചെലുത്തുന്നുണ്ട്. പ്രഫുല്‍ പട്ടേലിനെ മുഖ്യമന്ത്രി കാണാതിരുന്നത് പാര്‍ട്ടിയുടെ പേരില്‍ മാണി സി കാപ്പന്‍ യുഡിഎഫുമായി ചര്‍ച്ചകള്‍ നടത്തി എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആണെന്നതടക്കം ആണ് വിശദീകരണം. ഇന്ന് എല്ലാ കാര്യങ്ങളും വിശദമായി ചര്‍ച്ച ചെയ്ത ശേഷമാകും അന്തിമ തീരുമാനത്തിലേക്ക് എന്‍സിപി ദേശീയ നേതൃത്വം എത്തുക. രാവിലെ പ്രഫുല്‍ പട്ടേല്‍ ഡല്‍ഹിയില്‍ മടങ്ങി എത്തിയ ശേഷമാകും ചര്‍ച്ചകള്‍ നടത്തുക. സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരന്‍ മാസ്റ്ററുടെ നിലപാട് കൂടിക്കാഴ്ചകളില്‍ നിര്‍ണായകമാകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....