മുംബൈ : പൂനെയിലും ഡൽഹിയിലുമായി നടന്ന ലഹരിവേട്ടയിൽ 3500 കോടിയുടെ ലഹരിമരുന്ന് പിടിച്ചെടുത്തതായി പോലീസ്. കേസിൽ ഇതുവരെ എട്ടു പേർ പിടിയിലായി. സംഘം ലണ്ടനിലേക്ക് കപ്പൽ വഴി മാരക രാസലഹരിയായ മെഫാഡ്രോൺ കടത്തിയിരുന്നതായി പോലീസ് കണ്ടെത്തി. ഡൽഹിയിൽ പ്രവർത്തിക്കുന്ന കൊറിയർ കമ്പനി മുഖേന ഭക്ഷണ പൊതികളെന്ന വ്യാജേനയാണ് വിദേശത്തേക്ക് ലഹരി കടത്തിയത്.
ഇതിനിടെ വിഷയത്തിൽ രാഷ്ട്രീയ ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. പൂനെയിലെ ഉപ്പ് ഫാക്ടറികളുടെയും കെമിക്കൽ യൂണിറ്റുകളുടെയും മറവിൽ ലഹരിസംഘം നിർമിച്ചത് അന്താരാഷ്ട്ര ലഹരിശൃംഖലയെന്നാണ് കണ്ടെത്തൽ.