മദ്യലഹരിയിൽ മകൻ അച്ഛനെ തള്ളിയിട്ടു ; ചുമരിൽ തലയിടിച്ച് വീണ് 71കാരന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

തൃശൂർ : ലഹരിക്ക് അടിമയായ മകൻ വാക്കേറ്റത്തിനിടെ അച്ഛനെ തള്ളിയിട്ടു.ചുമരിൽ തലയിടിച്ച് വീണ വയോധികൻ മരിച്ചു. ഏങ്ങണ്ടിയൂർ മണപ്പാട് മോങ്ങാടി രാമു(71) വാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി ഒമ്പതോടെ മണപ്പാട്ടെ വീട്ടിലാണ് സംഭവം. പ്രതി രാഗേഷി(35) നെ വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിനാണ് കേസ്. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ രാഗേഷ് സ്ഥിരമായി വഴക്കുണ്ടാക്കുമായിരുന്നു. മൂന്ന് ദിവസം മുമ്പ് രാഗേഷ് അമ്മയെ മർദ്ദിച്ചിരുന്നു. ഇതോടെ അമ്മ കാഞ്ചന ചാവക്കാട് മുത്തമ്മാവിലെ ബന്ധു വീട്ടിലേയ്ക്ക് പോയി. ഇതിന് പിന്നാലെ നാട്ടുകാരനായ ഒരാളുമായും ഇയാൾ വഴക്കുണ്ടാക്കി. അയൽവാസിയുടെ വേലി പൊളിച്ചിടുകയും ചെയ്തിരുന്നു. ഞായറാഴ്ച രാത്രിയും മദ്യപിച്ചെത്തിയ രാഗേഷ് പിതാവുമായി വഴക്കുണ്ടാക്കി.

വാക്കേറ്റത്തിനിട അച്ഛനെ രാഗേഷ് നെഞ്ചിൽ പിടിച്ച് തള്ളുകയായിരുന്നു. ചുമരിൽ തലയിടിച്ച് വീണ രാമു അബോധാവസ്ഥയിലായെന്ന് മനസ്സിലായതോടെ രാഗേഷ് അമ്മയെ ഫോൺ ചെയ്ത് വിളിച്ചു വരുത്തി. ഇരുവരും ചേർന്ന് രാമുവിനെ ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനു മുമ്പേ മരണം സംഭവിച്ചിരുന്നു. പിന്നീട് രാമുവിന്റെ ഭാര്യ കാഞ്ചന പരാതിയിൽ പോലീസ് മകനെ പിടികൂടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി ; സൈക്കിളും വസ്‌ത്രവും കായൽക്കരയിൽ

0
കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി. കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ...

മദ്യ വിൽപന പരിശോധിക്കാനെത്തി ; കായംകുളത്ത് എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റതായി പരാതി

0
പുല്ലുകുളങ്ങര : കായംകുളം പുല്ലുകുളങ്ങരയിൽ വീട്ടിൽ മദ്യവിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യ...

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...