മദ്യലഹരിയിൽ റെയിൽവേ ട്രാക്കിൽ കിടന്ന് യുവാവിന്റെ പരാക്രമം ; ഒടുവിൽ കസ്റ്റഡിയിൽ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: കണ്ണൂർ പഴയങ്ങാടി റെയിൽവേ സ്റ്റേഷന് സമീപം മദ്യലഹരിയിൽ ട്രാക്കിൽ കിടന്ന് യുവാവിന്റെ പരാക്രമം. പഴയങ്ങാടി സ്വദേശി ബാദുഷ ആണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. പിടിച്ചുമാറ്റാനെത്തിയവരെ ആക്രമിക്കാൻ ശ്രമിച്ച പ്രതിയെ പഴയങ്ങാടി പോലീസ് കസ്റ്റഡിയിലെടുത്ത് ആർ പി എഫിന് കൈമാറി. പഴയങ്ങാടി റെയിൽവേ സ്റ്റേഷനു സമീപം റെയിൽവേ ട്രാക്കിൽ ഇരുപ്പുറപ്പിച്ച പ്രതിയെ ആദ്യം കണ്ടത് ട്രാക്കിലുണ്ടായിരുന്ന റെയിൽവേ ജീവനക്കാർ. മാറാൻ പറഞ്ഞവരോട് അസഭ്യം പറഞ്ഞും കല്ലെറിയാൻ ശ്രമിച്ചും പരാക്രമം. പിന്നാലെ ആത്മഹത്യ ഭീഷണി. മദ്യലഹരിയിലായിരുന്ന ഇയാളെ പഴയങ്ങാടി പോലീസെത്തി പിടിച്ചുമാറ്റി.

ഈ സമയത്തിനിടെ മൂന്ന് ട്രെയിനുകൾ വൈകി. ഒരു ഗുഡ്സ് ട്രെയിനും രണ്ട് പാസഞ്ചർ ട്രെയിനുകളും സ്റ്റേഷനു സമീപം പിടിച്ചിട്ടു. ഇയാൾക്ക് മാനസിക പ്രശ്നങ്ങൾ ഉളളതായി പോലീസ് പറഞ്ഞു. കണ്ണൂരിൽ നിന്നെത്തിയ ആർ പി എഫ് സംഘം പ്രതിയെ കസ്റ്റഡിയിൽ വാങ്ങി. ട്രെയിൻ തടഞ്ഞതടക്കമുളള വകുപ്പുകൾ ചുമത്തി കേസെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...