നാദാപുരം : മദ്യപിച്ച് ലക്ക് കെട്ട യാത്രക്കാരന് ബസില്‍ കിടന്നതോടെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ വെട്ടിലായി.100 ല്‍ വിളിച്ചപ്പോള്‍ കുടിയനെ തൊട്ടു കളിക്കില്ലെന്നു പോലീസ്. തലശ്ശേരിയില്‍ നിന്ന് കോപ്പാലം വഴി നാദാപുരത്തേക്ക് സര്‍വീസ് നടത്തുന്ന കെഎല്‍ 15/ 6531 നമ്പര്‍ ബസിലാണ് യാത്രക്കാരന് മദ്യലഹരിയില്‍ വീണത്. നാദാപുരം ബസ്സ് സ്റ്റാന്റിലാണ് സംഭവം. പ്ലാറ്റ്ഫോമില്‍ കിടന്ന യാത്രക്കാരനെ എഴുന്നേല്‍പ്പിക്കാന്‍ കണ്ടക്ടറും ഡ്രൈവറും ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെ പോലീസില്‍ അറിയിച്ചു. എന്നാല്‍ മദ്യപാനികളുമായി അടുത്തിടപഴകരുതെന്ന പോലീസിന്റെ പുതിയ സര്‍ക്കുലര്‍ നിലവില്‍ വന്നതോടെ പോലീസും സ്ഥലത്തെത്തിയില്ല.
തലശ്ശേരി ഡിപ്പോയില്‍ വിവരം അറിയിച്ചെങ്കിലും കൃത്യമായ മറുപടി ലഭിക്കാതായതോടെ ഇയാള്‍ ഏറെ സമയം തറയില്‍ തന്നെ കിടന്നു. ഇതിനിടെ നാദാപുരത്ത് നിന്ന് തലശ്ശേരിയിലേക്ക് പോകേണ്ട ബസിന്റെ സര്‍വീസ് മുടങ്ങി. ഒടുവില്‍ വളയത്ത് നിന്ന് 108 ആംബുലന്‍സ് വിളിച്ച് വരുത്തി യാത്രക്കാരനെ നാദാപുരം ഗവ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.