മ​ദ്യ​പി​ച്ച് ല​ക്ക് കെ​ട്ട യാ​ത്ര​ക്കാ​ര​ന്‍ ബ​സി​ല്‍ കി​ട​ന്ന​തോ​ടെ കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​ര്‍ വെ​ട്ടി​ലാ​യി ;100ല്‍ വിളിച്ചപ്പോള്‍ കുടിയനെ തൊട്ടു കളിക്കില്ലെന്നു പോലീസ്

For full experience, Download our mobile application:
Get it on Google Play

നാ​ദാ​പു​രം : മ​ദ്യ​പി​ച്ച് ല​ക്ക് കെ​ട്ട യാ​ത്ര​ക്കാ​ര​ന്‍ ബ​സി​ല്‍ കി​ട​ന്ന​തോ​ടെ കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​ര്‍ വെ​ട്ടി​ലാ​യി.​100 ല്‍ വിളിച്ചപ്പോള്‍ കുടിയനെ തൊട്ടു കളിക്കില്ലെന്നു പോലീസ്. ത​ല​ശ്ശേ​രി​യി​ല്‍ നി​ന്ന് കോ​പ്പാ​ലം വ​ഴി നാ​ദാ​പു​ര​ത്തേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന കെ​എ​ല്‍ 15/ 6531 ന​മ്പ​ര്‍ ബ​സി​ലാ​ണ് യാ​ത്ര​ക്കാ​ര​ന്‍ മ​ദ്യ​ല​ഹ​രി​യി​ല്‍ വീ​ണ​ത്.​  നാ​ദാ​പു​രം ബ​സ്സ് സ്റ്റാ​ന്‍റി​ലാ​ണ് സം​ഭ​വം.  പ്ലാ​റ്റ്‌​ഫോ​മി​ല്‍ കി​ട​ന്ന യാ​ത്ര​ക്കാ​ര​നെ എ​ഴു​ന്നേ​ല്‍​പ്പി​ക്കാ​ന്‍ ക​ണ്ട​ക്ട​റും ഡ്രൈ​വ​റും ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. ഇ​തി​നി​ടെ പോ​ലീ​സി​ല്‍ അ​റി​യി​ച്ചു. എ​ന്നാ​ല്‍ മ​ദ്യ​പാ​നി​ക​ളു​മാ​യി അ​ടു​ത്തി​ട​പ​ഴ​ക​രു​തെ​ന്ന പോ​ലീ​സി​ന്‍റെ പു​തി​യ സ​ര്‍​ക്കു​ല​ര്‍ നി​ല​വി​ല്‍ വ​ന്ന​തോ​ടെ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​ല്ല. ​

ത​ല​ശ്ശേ​രി ഡി​പ്പോ​യി​ല്‍ വി​വ​രം അ​റി​യി​ച്ചെ​ങ്കി​ലും കൃ​ത്യ​മാ​യ മ​റു​പ​ടി ല​ഭി​ക്കാ​താ​യ​തോ​ടെ ഇ​യാ​ള്‍ ഏ​റെ സ​മ​യം ത​റ​യി​ല്‍ ത​ന്നെ കി​ട​ന്നു.​ ഇ​തി​നി​ടെ ​നാ​ദാ​പു​ര​ത്ത് നി​ന്ന് ത​ല​ശ്ശേ​രി​യി​ലേ​ക്ക് പോ​കേ​ണ്ട ബ​സി​ന്റെ  സ​ര്‍​വീ​സ് മു​ട​ങ്ങി.​ ഒ​ടു​വി​ല്‍ വ​ള​യ​ത്ത് നി​ന്ന് 108 ആം​ബു​ല​ന്‍​സ് വി​ളി​ച്ച് വ​രു​ത്തി യാ​ത്ര​ക്കാ​ര​നെ നാ​ദാ​പു​രം ഗ​വ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...