കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ വി.ബലറാം (72) അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശൂർ : കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ വി.ബലറാം (72) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറിയാണ്. തൃശൂരിൽ കോൺഗ്രസ് ഐ വിഭാഗത്തിന്റെ പ്രമുഖ നേതാവായിരുന്നു ബലറാം.

2004ൽ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം രാജിവച്ച കെ.മുരളീധരന് നിയമസഭയിലേക്ക് മത്സരിക്കാൻ വേണ്ടി വടക്കാഞ്ചേരി നിയമസഭാ മണ്ഡലത്തിൽ നിന്ന് രാജിവച്ചത് ബലറാമിനെ ശ്രദ്ധേയനാക്കിയിരുന്നു.  എക്കാലത്തും കെ കരുണാകരന്റെ വിശ്വസ്തൻ ആയിരുന്ന ബലറാം, ലീഡർ കോൺഗ്രസ് വിട്ടപ്പോഴും ഡി.ഐ.സി രൂപീകരിച്ചപ്പോഴും കൂടെനിന്നു. പിന്നീട് കരുണാകരനുമായി അകന്ന ബലറാം കോൺഗ്രസിൽ തിരികെ എത്തിയിരുന്നു. മൃതദേഹം ആശുപത്രിയിൽ നിന്നും ഉച്ചയ്ക്ക് രണ്ടിന് ഡി.സി.സി ഓഫീസിലേയ്ക്ക് കൊണ്ടുപോകും. 3.30വരെ അവിടെ പൊതുദർശനം. തുടർന്ന് പൂങ്കുന്നത്തെ വീട്ടിലെത്തിക്കും. അമേരിക്കയിലും കോയമ്പത്തൂരിലുമുള്ള മക്കൾ എത്തിയശേഷം സംസ്കാരസമയം തീരുമാനിക്കും. ഭാര്യ: പരേതയായ ഡോ.കാഞ്ചന ബലറാം. മക്കൾ: ദീപ. ലക്ഷ്മി. മരുമക്കൾ: വിനു, ഷിറിൻ

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...