പരിയാരം: ആക്രിക്കച്ചവടക്കാര്‍ മദ്യപിച്ച് പരസ്പരം ഏറ്റുമുട്ടി. ഒരാള്‍ കുത്തേറ്റ് മരിച്ചു. പിലാത്തറ യു പി സ്കൂളിന് സമീപം ആക്രിക്കട നടത്തുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശി രാജീവ് കുമാര്‍ (രാജു -38) ആണ് കൊല്ലപ്പെട്ടത്.ആക്രിക്കടക്ക് സമീപം വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന സേലം സ്വദേശി ശങ്കര്‍ (54) ആണ് കുത്തിയത്. ഇന്നലെ രാത്രി ഇരുവരും മദ്യപിച്ച് പരസ്പരം കയ്യേറ്റം ആയി. നെഞ്ചില്‍ കുത്തേറ്റ രാജീവ് കുമാര്‍ തല്‍ക്ഷണം മരിച്ചു. മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.
പരിയാരം സിഐ കെ.വി ബാബുവിന്റെ നേത്യത്വത്തിലുള്ള പോലീസ് സംഘം ശങ്കറിനെ അറസ്റ്റ് ചെയ്തു. ശിവകാമിയാണ് മരിച്ച രാജീവ് കുമാറിന്റെ ഭാര്യ. മകന്‍: ശിവരാജ്.