മദ്യലഹരിയില്‍ യുവാവ് ചൈന്നൈ-എഗ്‌മോര്‍ എക്സ്‌പ്രസ് തടഞ്ഞിട്ടു

For full experience, Download our mobile application:
Get it on Google Play

പുനലൂര്‍ : മദ്യലഹരിയില്‍ യുവാവ് തീവണ്ടിപ്പാളത്തില്‍. ഇതേ തുടര്‍ന്ന് ചൈന്നൈ-എഗ്‌മോര്‍ എക്സ്‌പ്രസ് ഏഴുമിനിറ്റ്‌ പിടിച്ചിട്ടു. പുനലൂരില്‍ കല്ലടപ്പാലത്തിന് സമീപം ഇന്നലെ ഉച്ചയ്ക്ക് ഒന്നിനായിരുന്നു സംഭവം. കരവാളൂര്‍ നരിക്കല്‍ സ്വദേശി ഹരിലാലാ(30)ണ് ട്രെയിന്‍ യാത്ര തടസ്സപ്പെടുത്തിയത്. ചെന്നൈക്ക്‌ പോകുകയായിരുന്ന തീവണ്ടി പുനലൂര്‍ സ്റ്റേഷന്‍ വിട്ട ഉടനായിരുന്നു സംഭവം.

വേഗം വളരെ കുറവായിരുന്നതിനാല്‍ ദൂരെ നിന്നു തന്നെ പാളത്തില്‍ നിന്ന യുവാവിനെ ലോക്കോ പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍ തീവണ്ടി നിര്‍ത്തുകയും ചെയ്തു. തീവണ്ടിയിലുണ്ടായിരുന്ന റെയില്‍വേ സംരക്ഷണസേനാ (ആര്‍.പി.എഫ്.) ഉദ്യോഗസ്ഥര്‍ യുവാവിനെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്നാണ് വണ്ടി പുറപ്പെട്ടത്. സ്റ്റേഷനിലെത്തിച്ച യുവാവിനെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കി കേസെടുത്ത് ജാമ്യത്തില്‍ വിട്ടു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർഥി സമരങ്ങളെ നേരിടുമ്പോൾ സർക്കാർ സംയമനം പാലിക്കണം : സുപ്രീം കോടതി

0
ന്യൂഡൽഹി : വിദ്യാർഥികളുടെ പ്രതിഷേധ സമരങ്ങൾ നേരിടുമ്പോൾ സർക്കാരുകളും സുരക്ഷാ സേനകളും...

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ന​ധി​കൃ​ത നി​യ​മ​ന​ങ്ങ​ൾ നടക്കുന്നതായി പരാതി

0
കോ​ട്ട​യം: സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളാ​യ പി.​എ​സ്.​സി​യെ​യും എം​പ്ലോ​യ്മെ​ന്‍റ്​ എ​ക്സ്​​ചേ​ഞ്ചി​നെ​യും നോ​ക്കു​കു​ത്തി​യാ​ക്കി കോ​ട്ട​യം മെ​ഡി​ക്ക​ൽ...

പ്രളയഭീതിയും മാനസിക സമ്മർദ്ദവും അകറ്റാൻ ക്യാമ്പുകളിൽ കഥപറച്ചിൽ ; കോഴിക്കോട് കോർപ്പറേഷന്റെ വേറിട്ട സംരംഭം

0
കോഴിക്കോട്: പ്രളയക്കെടുതിയിൽ വീടുകൾ ഉപേക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടിവന്ന ജനങ്ങളുടെ...

സിജെപി പ്രക്ഷോഭത്തിനിടെ ആക്രമണം നടത്താൻ പദ്ധതി ; ഐഎസ്ഐ ബന്ധമുള്ള സംഘത്തെ പിടികൂടി പഞ്ചാബ്...

0
ന്യൂഡൽഹി : ജന്തർ മന്തറിലെ സിജെപി പ്രക്ഷോഭത്തിനിടെ ആക്രമണം നടത്താൻ ലക്ഷ്യമിട്ട...