വിവാഹാഭ്യർഥന നിരസിച്ചതിന് യുവതിയുടെ കമ്മലും പഴ്സും കവർച്ച നടത്തിയ ആൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം : വിവാഹാഭ്യർഥന നിരസിച്ചതിന് യുവതിയെ ആക്രമിച്ചയാളെ പോലീസ് പിടികൂടി. പാരിപ്പള്ളി കരിമ്പാലൂർ വിദ്യാഭവനിൽ വിപിൻ വിജയൻ (23) ആണ് പിടിയിലായത്. യുവതിയുടെ വിവാഹം ഉറപ്പിച്ചതറിഞ്ഞ് പാരിപ്പള്ളിയിൽ സ്കൂട്ടർ വെച്ച് തിരുവനന്തപുരത്തേക്ക് പോയ യുവതിയെ ഇയാൾ കാത്തു നിൽക്കുകയായിരുന്നു. മടങ്ങിയെത്തിയ യുവതിയോട് വിവാഹാഭ്യർഥനയുമായി വീണ്ടും സമീപിച്ചെങ്കിലും ആവശ്യം വീണ്ടും നിരാകരിച്ചു.

ഇതിൽ പ്രകോപിതനായ യുവാവ് പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ യുവതിയുടെ കമ്മൽ നഷ്ടപ്പെട്ടു. തുടർന്ന് പഴ്സും മൊബൈൽ ഫോണും ബലമായി പിടിച്ചുവാങ്ങി ഇയാൾ സ്ഥലത്തു നിന്ന് പോയി.
പാരിപ്പള്ളി പ്ലാവിൻ മൂട് ജങ്ഷനു സമീപം ഇയാൾ നിൽക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് പിടികൂടുകയായിരുന്നു. പാരിപ്പള്ളി ഇൻസ്പെക്ടർ എ.അൽജബാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ പ്രദീപ്കുമാർ, എ.എസ്.ഐ അഖിലേഷ്, എസ്.സി.പി.ഒ ബിന്ദു, സി.പി.ഒമാരായ മനോജ്, എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡ്രൈവർമാർക്ക് മറാത്തി ഭാഷാ പരിജ്ഞാനം നിർബന്ധം; പഠനത്തിനായി ഒരു വർഷത്തെ സാവകാശം അനുവദിച്ച് ദേവേന്ദ്ര...

0
മുംബൈ: മഹാരാഷ്ട്രയിലെ ഓട്ടോ - കാബ് ഡ്രൈവര്‍മാര്‍ക്ക് മറാത്തി പഠിക്കാന്‍ ഒരു...

ഇരുപത്തിരണ്ടായിരം കോടിയുടെ കടം വീട്ടാൻ നൽകേണ്ടത് ആറര കോടി മാത്രം ; മുൻ ബി.ജെ.പി...

0
ന്യൂഡല്‍ഹി: ബിജെപി മുന്‍ എംപി സുഭാഷ് ചന്ദ്രയ്ക്ക് ദേശീയ കമ്പനി നിയമ...

വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം

0
വടകര: വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം....

പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി എല്‍ഡിഎഫില്‍ അസാധാരണ പ്രതിസന്ധി തുടരുന്നു

0
ന്യൂഡല്‍ഹി: പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി എല്‍ഡിഎഫില്‍ അസാധാരണ പ്രതിസന്ധി തുടരുന്നു....