Tuesday, December 17, 2024 10:28 am

വരണ്ട ചര്‍മ്മമുള്ളവര്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…

For full experience, Download our mobile application:
Get it on Google Play

ആരോഗ്യസംരക്ഷണത്തില്‍ പ്രധാനമാണ് ചര്‍മ്മസംരക്ഷണം. അതില്‍ വരണ്ട ചർമ്മം സംരക്ഷിക്കുന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല. ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുകയാണെങ്കിൽ ചർമ്മത്തിന്റെ ആരോഗ്യവും മെച്ചപ്പെടും.വരണ്ട ചര്‍മ്മമുള്ളവര്‍ വെള്ളം ധാരാളം കുടിക്കാം. ഇത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. വരണ്ട ചർമ്മക്കാർ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

ഒന്ന്
വരണ്ട ചര്‍മ്മമുള്ളവര്‍ നട്സും ഡ്രൈ ഫ്രൂട്സും ധാരാളമായി ഡയറ്റില്‍ ഉള്‍പ്പെടുത്താം. പോഷകങ്ങള്‍ അടങ്ങിയ ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

രണ്ട്
ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒരു ഭക്ഷണമാണ് സോയ. സോയബീന്‍സ് കൊണ്ട് തയ്യാറാക്കുന്ന എല്ലാ ഭക്ഷണങ്ങളിലും പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. അതിനാല്‍ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഇവ നല്ലതാണ്. ഇതിനു പുറമേ ഫൈബറിന്റെ കലവറയാണ് സോയ. ഇത്തരത്തില്‍ ഫൈബറും പോട്ടീനും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

മൂന്ന്
തക്കാളിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ തക്കാളി ചര്‍മ്മത്തെ യുവത്വത്തോടെ നിലനിര്‍ത്താന്‍ സഹായിക്കും. പ്രായമാകുന്നതിന്റെ ഭാഗമായി ചർമ്മത്തിൽ ഉണ്ടാകുന്ന ചുളിവുകൾ, മറ്റ് കറുത്ത പാടുകൾ തുടങ്ങിയവ നീക്കം ചെയ്യാനും തക്കാളിക്ക് കഴിയും.

നാല്
മത്സ്യം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡിന്‍റെ മികച്ച സ്രോതസ്സായ ഇവ ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്താനും തിളക്കമുള്ള ചര്‍മ്മത്തെ സ്വന്തമാക്കാനും സഹായിക്കും. വിറ്റാമിന്‍ ഡിയും അടങ്ങിയ ഇവ ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഏറേ നല്ലതാണ്.

അഞ്ച്
മുട്ടയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോഷകങ്ങളുടെ കലവറയായ മുട്ട ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ശരീരത്തിന്‍റെ ആരോഗ്യത്തിനും ഒരുപോലെ നല്ലതാണ്.

ആറ്
വിറ്റാമിന്‍ സി ധാരാളം അടങ്ങിയ സിട്രിസ് വിഭാഗത്തില്‍പ്പെടുന്ന പഴങ്ങള്‍ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇവ ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്താനും നല്ല തിളക്കമുള്ള ചര്‍മ്മമാക്കി മാറ്റാനും സഹായിക്കും. അതിനാല്‍ ഓറഞ്ച്, മുന്തിരി, നാരങ്ങ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടത്താം.

ഏഴ്
പച്ചിലക്കറികള്‍ ഡയറ്റില്‍ ധാരാളമായി ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. പോഷകങ്ങള്‍ ധാരാളം അടങ്ങിയ ഇവ പ്രായമാകുന്നതിന്‍റെ ലക്ഷണങ്ങളായ ചർമ്മത്തിലെ ചുളിവുകൾ ഇല്ലാതാക്കാൻ സഹായിക്കും. കൂടാതെ ചര്‍മ്മത്തിന് തിളക്കം ലഭിക്കാനും ഇവ സഹായിക്കും. അതിനാല്‍ ചീര, ബ്രോക്കോളി, മുരിങ്ങയില തുടങ്ങിയ ഇലക്കറികള്‍ ഡയറ്റില്‍ ഉൾപ്പെടുത്താം.

kkkkk
rajan-new
ncs-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്ന് തെക്കൻ ജില്ലകളിൽ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് തെക്കൻ ജില്ലകളിൽ മഴയ്ക്ക് സാധ്യത.  തിരുവനന്തപുരം,...

വർദ്ധിച്ചു വരുന്ന വാഹനാപകടം ; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : കേരളത്തിൽ വർദ്ധിച്ചു വരുന്ന വാഹനാപകടങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചും...

ശബരിമലയിലെത്തിയ ഭക്തരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധന ; ഇന്നലെ മാത്രം എത്തിയത് 93,034പേര്‍

0
ശബരിമല : ഒരു ദിവസം ശബരിമലയിലെത്തിയ ഭക്തരുടെ എണ്ണത്തിൽ റെക്കോർഡ്...

പമ്പാവാലിക്ക് സമീപം ശബരിമല തീർത്ഥാടകരുമായി പോയ കെഎസ്ആർടിസി ബസ് ബ്രേക്ക് നഷ്ടപ്പെട്ട് കുഴിയിലേക്ക് ചരിഞ്ഞു

0
പത്തനംതിട്ട : പത്തനംതിട്ട പമ്പാവാലിക്ക് സമീപം നാറാണംതോട് ഭാഗത്ത് ശബരിമല...