ദുബായി : രണ്ടാഴ്ചത്തേക്ക് പുറത്തിറങ്ങരുതെന്ന് നിര്‍ദേശം. മെട്രോകളും ട്രാം സര്‍വീസുകളും നിര്‍ത്തിവെച്ചു. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെയാണ് സര്‍വീസുകള്‍ നിര്‍ത്തിയത്. എന്നാല്‍ ബസുകളുടെ സര്‍വീസ് നടത്തും.
യുഎഇയില്‍ 241 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം 1,505 ആയി. ഒരാള്‍കൂടി മരിച്ചതോടെ മരണസംഖ്യ 10 ആയി. മൂന്ന് ദിവസത്തിനുള്ളില്‍ 691 പേരില്‍ രോഗം സ്ഥിരീകരിച്ചതോടെ ആശങ്കയയിലാണ് മലയാളികളടക്കമുള്ള വിദേശികള്‍.
രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ച ദിവസമാണിതെന്ന് ആരോഗ്യമന്ത്രാലയം വക്താവ് ഡോ.ഫരീദ അല്‍ ഹൊസനി പറഞ്ഞു. പരിശോധനാ സംവിധാനം വിപുലീകരിച്ചതോടെ പ്രതിദിനം കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി. രോഗലക്ഷണമില്ലെങ്കിലും എല്ലാവരും ഫെയിസ് മാസ്ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.