ദുബൈ: ദുബൈയിലെ ജുമൈറ ബീച്ച് റെസിഡന്‍സിന് സമീപം ഒരു ബോട്ടിന് തീപിടിച്ചു. പൊള്ളലേറ്റ ഒരാളെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച രാവിലെയാണ് തീപിടുത്തമുണ്ടായതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സ്‌കൈഡ്രൈവിന് സമീപമാണ് തീപിടുത്തമുണ്ടായത്. രാവിലെ 10 മണിയോടെ തീ നിയന്ത്രണവിധേയമാക്കിയെന്നും ഒരാള്‍ക്ക് പരിക്കേറ്റതായും സിവില്‍ ഡിഫന്‍സ് വക്താവ് കൂട്ടിച്ചേര്‍ത്തു.
രാവിലെ 9.23നാണ് ബോട്ടിന് തീപ്പിടിച്ചതായുള്ള വിവരം സിവില്‍ ഡിഫന്‍സ് അധികൃതര്‍ക്ക് ലഭിച്ചത്. ഉടന്‍ തന്നെ അല്‍ മര്‍സ ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള അഗ്‌നിശമനസേനാ അംഗങ്ങള്‍ സ്ഥലത്തെത്തി തീയണച്ചതായി ദുബൈ സിവില്‍ ഡിഫന്‍സ് വക്താവിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു.