മുളംന്തുരുത്തി ബസ്സ്‌സ്റ്റാന്‍ഡിന്റെ ഉദ്ഘാടനം നടത്തി

For full experience, Download our mobile application:
Get it on Google Play

മുളന്തുരുത്തി: മുളന്തുരുത്തി ഗ്രാമപ്പഞ്ചായത്ത് ബസ് സ്റ്റാന്‍ഡിന്റെ പ്രവര്‍ത്തനം തൃപ്പൂണിത്തുറ ജോയിന്റ് ആര്‍.ടി.ഒ. ബി. ഷെഫീഖ് ആദ്യ ബസിന് സ്റ്റാന്‍ഡിലേക്ക് പ്രവേശനം നല്‍കി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റെഞ്ചി കുര്യന്‍ അധ്യക്ഷത വഹിച്ചു.

മുളന്തുരുത്തി പള്ളിത്താഴത്ത് മുന്‍കാലത്തെ രണ്ട്‌ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതികള്‍ രണ്ടു ഘട്ടമായി വിലകൊടുത്ത് വാങ്ങിയ സ്ഥലത്താണ് ബസ്‌ സ്റ്റാന്‍ഡ്‌ നിര്‍മിച്ചിരിക്കുന്നത്. ഇവിടെ രണ്ട്‌ ബസ് ബേകള്‍ക്കും 20 ബസുകളുടെ പാര്‍ക്കിങ്ങിനും സൗകര്യമുണ്ട്. യാത്രക്കാര്‍ക്കായി സൗജന്യനിരക്കില്‍ കുടിവെള്ളം കിട്ടുന്ന വാട്ടര്‍ കിയോസ്ക്, കാത്തിരിപ്പുകേന്ദ്രം, ടോയ്‌ലെറ്റ് എന്നിവയും ഒരുക്കി.

സര്‍ക്കാര്‍ സ്ഥാപനമായ കെ.യു.ആര്‍.ഡി.എഫ്.സി.യില്‍ നിന്ന്‌ കിട്ടിയ വായ്പാ സഹായമുള്‍പ്പെടെ 4.56 കോടി രൂപ വിനിയോഗിച്ച്‌ 5000 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഷോപ്പിങ് മാളും ബസ്‌ സ്റ്റാന്‍ഡ് കോംപ്ലക്സില്‍ പൂര്‍ത്തിയാക്കി.

മുളന്തുരുത്തി പോലീസ് ഇന്‍സ്പെക്ടര്‍ മുഹമ്മദ് നിയാസ്, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലോമി സൈമണ്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എ.കെ. ബാലകൃഷ്ണന്‍, ശാന്ത മോഹനന്‍, ജോര്‍ജ് മാണി, സെക്രട്ടറി രാജേഷ് ടി. വര്‍ഗീസ്, ബിനോയ് ഹരിദാസ്, രതീഷ് കെ. ദിവാകരന്‍, ഒ.എ. മണി തുടങ്ങിയവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ലേഖനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...

വ്യക്തിപൂജ വിവാദത്തിൽ തുറന്ന് പറച്ചിലുമായി പി ജയരാജൻ

0
തിരുവനന്തപുരം: തെറ്റുതിരുത്തലിന് വിപുലീകൃത സംസ്ഥാന കമ്മിറ്റി അടുത്തിരിക്കെ വ്യക്തിപൂജ വിവാദത്തിൽ അടക്കം...