കാർ മറിഞ്ഞ് കുഞ്ഞ് മരിച്ച കേസ് ; മലയാളിയുടെ ഇടപെടലിൽ കുടുംബത്തിന് ദയാധനം നൽകാൻ കോടതി വിധി

For full experience, Download our mobile application:
Get it on Google Play

ദുബായ് : വാഹനം മറിഞ്ഞ് ഒരു വയസ്സുള്ള മകൾ മരിച്ച കേസിൽ കുറ്റക്കാരനായ പിതാവിനു 2 ലക്ഷം ദിർഹം ദയാധനം നൽകാനാവില്ലെന്ന ഇൻഷുറൻസ് കമ്പനിയുടെ വാദം തള്ളി കോടതി. 2019ൽ റാസൽഖൈമയിലാണ് സംഭവം. ലക്ഷദ്വീപ് സ്വദേശിയായ അസ്ഗർ ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം യാത്ര ചെയ്യുമ്പോൾ കാർ മറിഞ്ഞായിരുന്നു അപകടം. അസ്ഗർ പ്രതിയായ കേസിൽ 2,000 ദിർഹം പിഴയും 2 ലക്ഷം ദയാധനവും നൽകാനായിരുന്നു കോടതി വിധി.

പിഴത്തുക അടച്ചെങ്കിലും ദയാധനം കെട്ടിവച്ചില്ല. ദയാധനം മുഴുവൻ നൽകാനാവില്ലെന്നും കുറ്റക്കാരനായ പിതാവിനെ ഒഴിവാക്കി കുട്ടിയുടെ അമ്മയ്ക്കു കിട്ടേണ്ട വിഹിതമായ 66,666 ദിർഹം മാത്രം നൽകാമെന്നുമായിരുന്നു ഇൻഷുറൻസ് കമ്പനിയുടെ നിലപാട്.

തുടർന്ന് അസ്ഗർ ദുബായിലെ അൽ കബ്ബാൻ അസോസിയേറ്റ്സിലെ സീനിയർ ലീഗൽ കൺസൽറ്റന്റ് അഡ്വ. ഷംസുദ്ദീൻ കരുനാഗപ്പള്ളി മുഖാന്തരം ദുബായ് കോടതിയെ സമീപിക്കുകയായിരുന്നു. 3 ലക്ഷം നൽകാൻ കോടതി ഉത്തരവായെങ്കിലും ഇൻഷുറൻസ് കമ്പനി അപ്പീൽ നൽകി. ആദ്യ വിധി ശരിവെച്ച കോടതി 3 ലക്ഷം ദിർഹത്തിന്റെ മൂന്നിൽ രണ്ട് പിതാവിനും മൂന്നിലൊന്ന് മാതാവിനും നൽകാൻ ഉത്തരവിടുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...