Monday, April 29, 2024 1:19 pm

‘പണം പിന്‍വലിച്ചത് പിഎഫ് വിഹിതവും ശമ്പളവും നല്‍കാന്‍’ ; ചന്ദ്രിക ഫിനാന്‍സ് മാനേജറെ ചോദ്യം ചെയ്ത് ഇഡി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ചന്ദ്രിക കള്ളപ്പണ കേസില്‍ ഫിനാൻസ് മാനേജർ സമീറിനെ എൻഫോഴ്‌സ്മെന്റ് ചോദ്യം ചെയ്തു. ചന്ദ്രിക പത്രത്തിന്റെ സാമ്പത്തിക ഇടപാട് രേഖകൾ കൈമാറി. പണം പിൻവലിച്ചത് ജീവനക്കാരുടെ പിഎഫ് വിഹിതം, സാലറി എന്നിവ നൽകാനാണെന്നാണ് വിശദീകരണം. ഇത് സംബന്ധിച്ച രേഖകളും ഹാജരാക്കി. കളളപ്പണ വെളുപ്പിക്കൽ കേസിൽ ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും ഇന്ന് എൻഫോഴ്‌സ്മെന്റിന് മുന്നിൽ ഹാജരായേക്കും.

പാലാരിവട്ടം മേൽപ്പാലം അഴിമതി വഴി ലഭിച്ച കള്ളപ്പണം വെളുപ്പിക്കാൻ ചന്ദ്രിക ദിനപത്രം ഉപയോഗിച്ചെന്ന പരാതിയില്‍  ഹൈക്കോടതി നിർദേശപ്രകാരം ഇഡി എടുത്ത കേസിലാണ്  ചോദ്യം ചെയ്യൽ. കള്ളപ്പണം ഉപയോഗിച്ച് പാണക്കാട് കുടുംബത്തിലെ ആളുകളുടെ പേരിൽ ഭൂമി വാങ്ങിയെന്നാണ് പ്രധാന പരാതി. കുഞ്ഞാലിക്കുട്ടിയുടെ മകൻ ആഷിക് കള്ളപ്പണം വെളുപ്പിക്കാൻ കൂട്ടുനിന്നെന്നും പരാതിയുണ്ട്.

എന്നാൽ ഇന്ന് ഇഡിയ്ക്ക് മുന്നിൽ ഹാജരാകുന്നതിന് ചില പ്രയാസം ഉണ്ടെന്നും മറ്റൊരു ദിവസം നൽകണം എന്നുമാണ് കുഞ്ഞാലിക്കുട്ടി ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുള്ളത്. നേരത്തെ ഒരു തവണ അന്വേഷണ സംഘം കുഞ്ഞാലിക്കുട്ടിക്ക് സമയം നീട്ടി നൽകിയിരുന്നു. ചന്ദ്രിക ദിനപത്രം വഴി കള്ളപ്പണം ഇടപാട് നടന്നതിൽ ഏഴ് തെളിവുകൾ ഇഡിക്ക് നൽകി എന്ന് കെ.ടി ജലീൽ അറിയിച്ചിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചിക്കൻ ഷവർമ കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം ; 12 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0
മുംബയ്: ചിക്കൻ ഷവർമ കഴിച്ച 12 പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന്...

മേലുകര ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ വിശ്വരൂപം മ്യൂറൽ പെയിന്റിങ് ചിത്രത്തിന്‍റെ അനാഛാദനം നടന്നു

0
മേലുകര : ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ പുതുതായി വരച്ച വിശ്വരൂപം എന്ന മ്യൂറൽ പെയിന്റിങ്...

ഇടയാറന്മുള വിളക്കുമാടം കൊട്ടാരത്തിലെ ഭാഗവതസപ്താഹയജ്ഞത്തിന് ഇന്ന് തുടക്കമാകും

0
കോഴഞ്ചേരി : ആറന്മുള പാർഥസാരഥിയുടെ മൂലസ്ഥാനമായ ഇടയാറന്മുള വിളക്കുമാടം കൊട്ടാരത്തിലെ ഭാഗവതസപ്താഹയജ്ഞം...

ചൈനയിൽ ശക്തമായ ചുഴലിക്കാറ്റ് ; അഞ്ച് പേർ കൊല്ലപ്പെട്ടു

0
ബീജിംഗ്: ചൈനയിലെ ഗ്വാങ്ഡോങ് പ്രവിശ്യയിലെ ഗ്വാങ്ഷൂ നഗരത്തിൽ ശക്തമായ ചുഴലിക്കാ​റ്റിൽ അഞ്ച്...