ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ സൂപ്പര്‍ ബമ്പറടിച്ചു മലയാളി …ഒരു മില്യന്‍ ഡോളര്‍

For full experience, Download our mobile application:
Get it on Google Play

ദുബായ് :  ലോകപ്രശസ്തമായ ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഭാഗ്യദേവതയുടെ അനുഗ്രഹവുമായി വീണ്ടും മലയാളി. അബുദാബിയില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലിക്കാരനായ റമീസ് റഹ്മാനെയും കുടുംബത്തെയും തേടിയാണ് ഒരു മില്യന്‍ ഡോളര്‍ സമ്മാനമെത്തിയത്. തന്റെ പതിനൊന്നു മാസം മാത്രം പ്രായമായ മകന്‍ മുഹമ്മദ് സലാഹയുടെ പേരില്‍ എടുത്ത ടിക്കറ്റിനാണ് സമ്മാനമടിച്ചത് .കഴിഞ്ഞ മാസമാണ് റമീസ് റഹ്മാന്‍ മകന്റെ പേരില്‍ ടിക്കറ്റ് എടുത്തത്.  323 സീരീസിലെ 1319 എന്ന ടിക്കറ്റിനാണ് സമ്മാനമടിച്ചത്.

മകന്റെ  ഭാഗ്യമാണിതെന്നും ദൈവത്തിനു നന്ദി പറയുന്നതായും പിതാവ് റമീസ് റഹ്മാന്‍ പ്രതികരിച്ചു. സമ്മാനത്തുക എന്തുചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആറു വര്‍ഷമായി അബുദാബിയില്‍ തുടരുന്ന റമീസ് റഹ്മാന്‍ ഒരു വര്‍ഷമായി മുടങ്ങാതെ ടിക്കറ്റുകള്‍ എടുത്തിരുന്നു . കുഞ്ഞിന്റെയും കുടുംബത്തിന്റെയും സ്വകാര്യതയെ മാനിക്കണമെന്നും ചിത്രങ്ങളും വിലാസവും പ്രസിദ്ധീകരിക്കാന്‍ താല്പര്യമില്ലെന്നും റമീസ് റഹ്മാന്‍ പറഞ്ഞു.

കോടികളുടെ സമ്മാനം ഉറപ്പാക്കുന്ന ദുബായ് , അബുദാബി ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പുകളില്‍  മിക്കപ്പോഴും ഇന്ത്യക്കാരെ തേടി ഭാഗ്യം എത്താറുണ്ട്.അതുകൊണ്ടുതന്നെ കൂടുതല്‍ പേരാണ് ഈ നറുക്കെടുപ്പുകളില്‍ ഭാഗ്യം പരീക്ഷിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാസർകോട് റാണിപുരത്ത് റോപ് വേയിൽനിന്ന് വീണ് ഓപ്പറേറ്റർ മരിച്ചു

0
കാസർകോട് : റാണിപുരത്ത് റോപ് വേയിൽനിന്ന് വീണ് ഓപ്പറേറ്റർ മരിച്ചു. ചാമുണ്ടിക്കുന്ന്...

തിരിച്ചടിച്ച് അമേരിക്ക ; ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചു

0
വാഷിങ്ടൺ/ടെഹ്റാൻ: ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചതായി അമേരിക്ക. ഐആർജിസിയുടെ എണ്ണക്കപ്പലുകളായ എം/ടി...

കയ്പമം​ഗലം അപകടം : സംസ്ഥാന സർക്കാരിന്റെ വീഴ്ച മറച്ചുവെക്കാൻ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു : രാജീവ്...

0
തിരുവനന്തപുരം: തൃശ്ശൂർ കയ്പമം​ഗലത്തെ ദാരുണമായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ വീഴ്ചകൾ...

തൃശ്ശൂരിൽ വീണ്ടും വാഹനാപകടം : കുന്നംകുളത്ത് നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ച് ഒരു കുട്ടി ഉൾപ്പെടെ...

0
തൃശ്ശൂർ: തൃശ്ശൂരിൽ വീണ്ടും വാഹനാപകടം. കുന്നംകുളം ആർത്താറ്റുണ്ടായ വാഹനാപകടത്തിൽ മൂന്ന് വയസ്സുള്ള...