വന്മഴി 1207-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗം നിര്‍മ്മിച്ച ഓഫീസും ശീതീകരിച്ച ഹാളും ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ :ആചാര അനുഷ്ഠാനങ്ങളെയും ഈശ്വരവിശ്വാസത്തേയും തകര്‍ക്കാനും നശിപ്പിക്കാനുമുള്ള വ്യാപക ശ്രമത്തെ ചെറുത്തു തോല്‍പ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമെന്ന് എന്‍.എസ്.എസ് പ്രസിഡന്റ് പി.എന്‍.നരേന്ദ്രനാഥന്‍ നായര്‍ പറഞ്ഞു. സുപ്രീം കോടതി വിധി മറയാക്കി ശബരിമല ക്ഷേത്രത്തെ തകര്‍ക്കുവാന്‍ നടത്തിയ സംഘടിത ശ്രമം സമാധാനപരമായ നാമ ജപ പ്രതിഷേധങ്ങളിലൂടെ അതിജീവിക്കുവാന്‍ നമുക്ക് സാധിച്ചു. വന്മഴി 1207-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗം നിര്‍മ്മിച്ച ഓഫീസും  ശീതീകരിച്ച ഹാള്‍ അടക്കമുള്ള കെട്ടിട സമുച്ചയവും  ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമുദായത്തെ തകര്‍ക്കുവാനും ഭിന്നിപ്പിക്കുവാനുമുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

യൂണിയന്‍ പ്രസിഡന്റ് പി.എന്‍ സുകുമാരപ്പണിക്കര്‍ അദ്ധ്യക്ഷത വഹിച്ചു. കരയോഗം പ്രസിഡന്റ് കൃഷ്ണകുമാര്‍ കൃഷ്ണ വേണി, താലൂക്ക് യൂണിയന്‍ സെക്രട്ടറി ബി.കെ മോഹന്‍ ദാസ്, വൈസ് പ്രസി. പി.നാരായണന്‍ നായര്‍, പാണ്ടനാട് പഞ്ചായത്ത് പ്രസിഡന്റ് ശിവന്‍ കുട്ടി ഐലാരത്തില്‍, കരയോഗം സെക്രട്ടറി വി.ജി. മനോഹരന്‍ ,എം .വി ഗോപകുമാര്‍, ജി.കൃഷ്ണകുമാര്‍, കെ.ആര്‍ ജയകുമാര്‍, ആശാ വി.നായര്‍, പ്രഭാകുമാരി, രമാ രാമചന്ദ്രന്‍, പൂജ.എസ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കുടുംബ സംഗമവും നടന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നവരാത്രി ആഘോഷങ്ങളിൽ മുസ്‌ലിം വിലക്കുമായി വിഎച്ച്പി

0
മുംബൈ: നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ചുള്ള ഗർബ, ദാണ്ഡിയ നൃത്ത പരിപാടികളിൽ നിന്ന് മുസ്‌ലിം...

ദിനേശ് ബീഡി വായ്പ : 100 കോടിക്കായി പയ്യാമ്പലത്തെ സി.പി.എം. ഹെഡ് ഓഫീസും സ്ഥലവും...

0
കണ്ണൂർ : തമിഴ്‌നാട്ടിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽനിന്ന് 100 കോടി രൂപ...

മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക് പോസ്റ്റുകൾ പുനഃസ്ഥാപിച്ചു ; നടപടി മെറ്റയ്ക്ക് കത്തയച്ചതിനു പിന്നാലെ

0
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫെയ്സ്ബുക് പേജിൽനിന്നു നീക്കംചെയ്ത പോസ്റ്റുകൾ മെറ്റ പുനഃസ്ഥാപിച്ചു....

രമ്യ ഹരിദാസും നേതാക്കളും തമ്മിലുണ്ടായ കയ്യാങ്കളി ; അന്വേഷിക്കാൻ നിയോഗിച്ച സമിതി ഇന്ന് ചേരും

0
തിരുവനന്തപുരം: രമ്യ ഹരിദാസും കോൺഗ്രസ് നേതാക്കളും തമ്മിലുണ്ടായ കയ്യാങ്കളി അന്വേഷിക്കാൻ നിയോഗിച്ച സമിതി...