ലോക സന്തോഷ ​ദിനം ആഘോഷിച്ച് ദുബായ് എമി​ഗ്രേഷൻ

For full experience, Download our mobile application:
Get it on Google Play

ദുബായ് ; ലോക സന്തോഷ ​ദിനത്തിൽ വ്യത്യസ്തമായ പരിപാടികൾ നടപ്പാക്കി ദുബായ് എമി​ഗ്രേഷൻ. ജാഫ്‌ലിയയിലെ വകുപ്പി​​ന്റെ മുഖ്യകാര്യാലയത്തിലാണ് സന്തോഷ ദിന പരിപാടികൾ സംഘടിപ്പിച്ചത്. ജാഫ്‌ലിയയിലെ ഓഫീസിൽ വിസ സേവനങ്ങളുമായി ബന്ധപ്പെട്ട് ആളുകളുടെ പ്രതികരണം ചോദിച്ചറിയുവാനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥർ തന്നെ രംഗത്തെത്തി. പുതിയതായി ആരംഭിച്ച വീഡിയോ കോൾ സേവനം വഴി ഉദ്യോഗസ്ഥർ ഉപഭോക്താക്കളുമായി നേരിട്ട് ആശയ വിനിമയം നടത്തി സന്തോഷ ദിനത്തിന്റെ ആശംസകൾ നേർന്നു. ദുബായ് രാജ്യാന്തര എയർപോർട്ടുകളിലും വൈവിധ്യമായ പരിപാടികൾ അരങ്ങേറി.

എല്ലാവർക്കും സന്തോഷ ജീവിതത്തി​​​ന്റെ മഹത്തായ മാതൃക പകരാനാണ് രാജ്യത്തെ ഭരണാധികാരികൾ ആഗ്രഹിക്കുന്നതെന്നും യു.എ.ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമി​​​െൻറ ഈ രംഗത്തെ കാഴ്ചപ്പാടുകൾ ഏറെ പ്രസക്തമാണെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻറ്​ ഫോറിനേഴ്സ് അഫയേഴ്സ് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹമ്മദ് അൽ മറി പറഞ്ഞു. വകുപ്പിലെ ജീവനക്കാർ ഓഫീസുകൾ തോറും വിവിധ സമ്മാനങ്ങളും മറ്റു മധുരങ്ങളും നൽകി പരിപാടിയോടനുബന്ധിച്ച് അൽ സദാ ഗാർഡൻ എന്ന പേരിൽ ഹാപ്പിനസ് കാർണിവലും ഒരുക്കിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദീർഘകാല യുറേനിയം വിതരണ കരാറിൽ ഇന്ത്യയും ഉസ്‌ബെക്കിസ്താനും ഒപ്പുവെച്ചു

0
താഷ്‌കന്റ്‌: ഇന്ത്യയുടെ ആണവോർജ പദ്ധതികൾക്ക് കരുത്തുപകരുന്ന സുപ്രധാനമായ ദീർഘകാല യുറേനിയം വിതരണ...

അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് മലിന ജലം പുറത്തേക്ക് ഒഴുക്കി വിട്ടതിന്...

0
കോഴിക്കോട്: അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് മലിന ജലം...

ആർഎസ്എസ് ആസ്ഥാനത്തിന് മുന്നിൽ മനുസ്മൃതിയുടെ പകർപ്പുകൾ കത്തിച്ച് ഇന്ത്യൻ യൂത്ത് കോൺഗ്രസ്

0
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത വേദിയിൽ 'ശുദ്ധീകരണ' പൂജ...

മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ് അധിക്ഷേപിച്ച കേസ് : ചേന്തി അനിലിനെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തും

0
തിരുവനന്തപുരം : മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ് അധിക്ഷേപിച്ച കേസിൽ പ്രതിക്കെതിരെ ഗൂഢാലോചനക്കുറ്റം...