‘ ഹിന്ദുത്വം നുണകളിലാണ് നിർമിച്ചിരിക്കുന്നത് ‘ ; വിവാദ ട്വീറ്റിൽ കന്നട നടൻ ചേതൻ കുമാർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: ഹിന്ദുത്വത്തെ കുറിച്ചുള്ള ട്വീറ്റ് വിവാദമായതിനു പിന്നാലെ കന്നട നടൻ ചേതൻ അഹിംസ എന്നറിയപ്പെടുന്ന ചേതൻ കുമാർ അറസ്റ്റിൽ. ഹിന്ദുത്വം നുണകളിലാണ് നിർമിച്ചിരിക്കുന്നത് എന്ന ട്വീറ്റിന്‍റെ പേരിലാണ് അറസ്റ്റ്. ശേഷാദ്രിപുരം പൊലീസ് അറസ്റ്റു ചെയ്ത ചേതനെ ജില്ലാ കോടതിയിൽ ഹാജരാക്കി. ദലിത് ആക്‌ടിവിസ്റ്റായ നടനെതിരെ മത വിശ്വാസത്തെ അപമാനിച്ചു, സമൂഹത്തിൽ ശത്രുത വളർത്തുന്ന പ്രസ്താവന നടത്തി എന്നതടക്കമാണ് കേസ്.

ട്വീറ്റ് ഇങ്ങനെ…

””’ഹിന്ദുത്വം നുണകളിലാണു നിർമിച്ചിട്ടുള്ളത്’

സവർക്കർ: രാവണനെ തോൽപ്പിച്ച് രാമൻ അയോധ്യയിലേക്കു തിരിച്ചെത്തിയപ്പോഴാണ് ഇന്ത്യാ ‘രാജ്യം’ ഉണ്ടായത് –ഒരു നുണ

1992: രാമന്‍റെ ജന്മസ്ഥലമാണ് ബാബറി മസ്‌ജിദ്– ഒരു നുണ

2023: ഉറിഗൗഡ–നഞ്ചെഗൗഡ എന്നിവരാണ് ടിപ്പുവിന്‍റെ ‘കൊലയാളികൾ’– ഒരു നുണ

ഹിന്ദുത്വത്തെ സത്യം കൊണ്ടു മാത്രമേ തോൽപ്പിക്കാനാകൂ. സത്യം എന്നതു തുല്യതയാണ്. ””

2022 ൽ ഹിജാബ് കേസ് പരിഗണിച്ച കർണാടക ഹൈക്കോടതി ജഡ്ജി കൃഷ്ണ ദീക്ഷിതിന് എതിരായ ട്വീറ്റിന്‍റെ പേരിൽ നേരത്തേയും നടനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാർസൽ ഡെലിവറിക്ക് പിന്നാലെ വീട്ടിലെ സ്വർണവുമായി കടന്നുകളഞ്ഞ ഡെലിവറി ജീവനക്കാരൻ പിടിയിൽ

0
ചണ്ഡിഗണ്ഡ്: ഹരിയാനയിലെ ഫരീദാബാദിൽ പാർസൽ ഡെലിവറിക്ക് പിന്നാലെ വീട്ടിലെ സ്വർണവുമായി കടന്നുകളഞ്ഞ...

ഐ എ എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെ കോഴിക്കോട്ട് പ്രതിഷേധം

0
കോഴിക്കോട്: ഐ എ എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെ കോഴിക്കോട്ട് പ്രതിഷേധം....

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ വ്യാജമായി മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പ്രചരിപ്പിക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെ...

0
മലപ്പുറം: ജില്ലയിലെ വിവിധ ക്യാമ്പസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ വ്യാജമായി മോര്‍ഫ്...

ട്രെയിനിലെ ജനറൽ കോച്ചിൽ 19 കിലോ കഞ്ചാവ് ; 32കാരി പിടിയിൽ

0
കോഴിക്കോട് : റെയിൽവേ സ്റ്റേഷനിൽ 19 കിലോ കഞ്ചാവുമായി യുവതി...