ദുബായിൽ വാഹനാപകടം ; മരിച്ചവരിൽ 6 ഇന്ത്യക്കാർ

For full experience, Download our mobile application:
Get it on Google Play

ദുബായ് : എമിറേറ്റ്സ് റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ എട്ടുപേർ മരിച്ചു. സാങ്കേതിക തകരാറിനെ തുടർന്ന് റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് അതിവേഗത്തിൽ എത്തിയ മിനി ബസ് ഇടിച്ചുകയറുകയായിരുന്നു. പ്രാദേശിക സമയം ഉച്ചയോടെയാണ് അപകടമുണ്ടായത്. ഡ്രൈവർ ഉൾപ്പെടെ 16 പേരാണ് മിനി ബസിലുണ്ടായിരുന്നത്. മരിച്ചവരിൽ ആറുപേർ ഇന്ത്യക്കാരാണെന്ന് അധികൃതർ അറിയിച്ചു. അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ നാല് പേരുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. മറ്റുള്ള നാല് പേർക്കും സാരമായ പരിക്കുകളുണ്ട്. പരിക്കേറ്റവരെ ഉടൻ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. ചികിത്സയിൽ കഴിയുന്നവരിൽ രണ്ടുപേർ ഇന്ത്യക്കാരാണെന്നും റിപ്പോർട്ടുകളുണ്ട്. അപകടത്തെ തുടർന്ന് എമിറേറ്റ്സ് റോഡിൽ ദീർഘനേരം ഗതാഗത തടസ്സം നേരിട്ടു. പിന്നീട് പോലീസ് ഇടപെട്ട് ഗതാഗതം സാധാരണ നിലയിലാക്കി. മുൻപിലെ വാഹനവുമായി ആവശ്യമായ സുരക്ഷാ അകലം പാലിക്കാതിരുന്നതാണ് അപകടത്തിന് പ്രധാന കാരണമെന്ന് ദുബായ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. മിനി ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന്റെ തീവ്രത വർധിപ്പിച്ചതെന്നും അധികൃതർ വിലയിരുത്തുന്നു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലോഡ്ജിൽ ലഹരി ചോദിച്ചെത്തിയ സംഘം പണവും മൊബൈൽ ഫോണും കവർന്നു

0
മലപ്പുറം: മലപ്പുറം തേഞ്ഞിപ്പാലം കാക്കഞ്ചേരിയിൽ ലോഡ്ജിൽ ലഹരി ചോദിച്ചെത്തിയ സംഘം പണവും...

താരസംഘടനയായ അമ്മയിലെ അഡ്ഹോക്ക് കമ്മിറ്റിക്ക് വിലക്കേർപ്പെടുത്തി കോടതി

0
എറണാകുളം: താരസംഘടനയായ അമ്മയിലെ അഡ്ഹോക്ക് കമ്മിറ്റിക്ക് വിലക്കേർപ്പെടുത്തി കോടതി. എറണാകുളം മുൻസിഫ്...

കൈത്താങ്ങായി കായകൽപ്പം ജനസമ്പർക്കം : വയനാടിന് ഹെൽത്ത് പാക്കേജ് പ്രഖ്യാപിച്ച് മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം : ആരോഗ്യ രംഗത്ത് വയനാട് ജില്ല നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
നിയമനം കോഴഞ്ചേരി ജില്ല ആശുപത്രിയില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. കോഴഞ്ചേരി-മല്ലപ്പള്ളി...