കാലവർഷത്തിനൊപ്പം പനിയും കനക്കുന്നു; കേരളത്തിൽ പനി ബാധിതരുടെ എണ്ണം പതിനായിരം കടന്നു ; വയനാട്ടിൽ 21 കുട്ടികൾക്ക് ഷിഗെല്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തമായതിന് പിന്നാലെ പകർച്ചപ്പനി ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ഇന്ന് മാത്രം സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടിയെത്തിയത് 10853 പേരാണ്. ഏറ്റവും കൂടുതല്‍ പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മലപ്പുറത്താണ്. 2117 പേരാണ് മലപ്പുറത്ത് നിന്ന് ഇന്ന് പനിക്ക് ചികിത്സ തേടിയത്. തൃശ്ശൂര്‍ ജില്ലയിലും ആയിരത്തിന് മുകളില്‍ രോഗികള്‍ പനി ബാധിച്ച് ചികിത്സയ്‌ക്കെത്തി. എലിപ്പനിയും ഡെങ്കിയും ബാധിച്ച് ഓരോ മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം വയനാട്ടില്‍ 21 കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്‍ വ്യക്തമാക്കി.

നാലുപേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് കെ മുരളീധരന്‍ വ്യക്തമാക്കി. നാളെ ഉച്ചതിരിഞ്ഞ് വയനാട്ടിലെത്തുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.വിഷയം ചര്‍ച്ച ചെയ്യാന്‍ നാളെ ഉന്നതതല യോഗം ചേരുമെന്ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ് പറഞ്ഞു. സ്ഥിതിഗതികള്‍ ഗൗരവമായി വിലയിരുത്തുമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എക്സാലോജിക് കേസ്; ഡിജിപിക്ക് ഇ ഡി കത്ത് നല്‍കിയത് വളരെ ഗൗരവമുള്ള കാര്യം: സണ്ണി...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡിജിപിക്ക്...

നേപ്പാളിലെ ദുരന്തത്തിൽ മരണം 1400 കവിഞ്ഞു; 4994 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ദുരന്ത നിവാരണ...

0
കാഠ്മണ്ഡു: നേപ്പാൾ ദുരന്തത്തിൽ മരണസംഖ്യ 1400 കടന്നു. 4994 പേരെ ഇനിയും...

മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച വേദിയിൽ ശുദ്ധികലശം നടത്തിയെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ച് പോലീസ് ;...

0
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രസംഗിച്ച വേദിയില്‍ ശുദ്ധികലശം നടത്തിയെന്ന...

പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി

0
ചെന്താമല: പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ...