നടി ശ്വേത മേനോനെതിരെയുള്ള പോലീസ് പരാതിയിൽ ദുരൂഹതയുണ്ടെന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നടി ശ്വേത മേനോനെതിരെയുള്ള പോലീസ് പരാതിയിൽ ദുരൂഹതയുണ്ടെന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. ഇതൊരു ക്വട്ടേഷനാണെന്ന് എല്ലാവര്‍ക്കും തുടക്കം മുതൽ അറിയാമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. പല രീതിയിൽ ഈ രണ്ട് സ്ത്രീകളെ(ശ്വേത, കുക്കു പരമേശ്വരൻ) എന്നിവരെ ഇവര്‍ അപമാനിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. ഒടുവിൽ ഏറ്റവും അവസാനമായിട്ട് സമൂഹത്തിന് മുൻപിൽ എങ്ങനെയൊക്കെ ഒരു സ്ത്രീയെ അവഹേളിക്കാൻ സാധിക്കുമോ അതിന്‍റെ പരിധി വിട്ടാണ് ഇവര്‍ പൊയ്ക്കൊണ്ടിരിക്കുന്നതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഇതിങ്ങനെ പോകാൻ അനുവദിക്കാൻ പാടില്ലാത്തതാണ്. അതായത് നേതൃസ്ഥാനത്ത് സ്ത്രീ വരണ്ട, ഞങ്ങൾ മുകളിലിരിക്കും, നിങ്ങൾ ഞങ്ങൾക്ക് മുൻപിൽ റാൻ മൂളിക്കൊണ്ടിരിക്കേണ്ടവരാണ് എന്നവര്‍ പറയുകയും അതിന് റാൻ മൂളുന്ന കുറച്ചു സ്ത്രീകളെയും നമ്മൾ രണ്ടുമൂന്നു ദിവസമായി കണ്ടുകൊണ്ടിരിക്കുകയാണ്.

ഇങ്ങനെയുള്ള വില്ലൻമാര്‍ക്ക് വേണ്ടി സംസാരിക്കുന്ന സ്ത്രീകളെയാണ് നമ്മൾ ഇവിടെ കണ്ടുകൊണ്ടിരുന്നത്. ആരുടെ ക്വട്ടേഷനാണെന്ന് ഞാനാ സംഘടനയിൽ അംഗമല്ലാത്തതുകൊണ്ട് തന്നെ പേരെടുത്ത് പറയുന്നില്ല. പക്ഷെ ഇതാരാണെന്ന് പച്ചവെള്ളം കുടിക്കുന്ന എല്ലാവര്‍ക്കും അറിയാം. എന്‍റെ കയ്യിൽ വ്യക്തമായ തെളിവില്ലാതെ പേര് പറയാൻ പറ്റില്ല. ഇതിന് പിന്നിലുള്ളവരാരും പുറത്തേക്ക് വന്നിട്ടില്ല. സ്ത്രീകൾ തമ്മിൽതല്ലട്ടെ എന്ന് പറഞ്ഞ് കണ്ട് ആസ്വദിക്കുകയാണ്. അത് ഏൽക്കുന്നില്ല, ഈ രണ്ട് സ്ത്രീകൾ തളരുന്നില്ലെന്ന് മനസിലായതോടു കൂടി എവിടെ നിന്നോ ഒരാളെ കെട്ടിയിറക്കി ഈ മഞ്ഞ വീഡിയോ മാത്രം കാണുന്ന ഒരാളെ കെട്ടിയിറക്കിയിരിക്കുകയാണ്. അയാളിത് കണ്ടുവെന്ന് പറയുന്നു. ആര്‍ക്കും ഓപ്പൺ ചെയ്യാൻ പറ്റാത്ത സൈറ്റ് ഇയാളെങ്ങനെ ഓപ്പൺ ചെയ്തു, ഇയാളെങ്ങനെ കണ്ടു. ഈ മഞ്ഞ വീഡിയോ മുഴുവനും കോടതി ഇരുന്ന് കാണണമെന്നാണോ? അതും കോടതി കാണും എന്നാണോ? ഭാഗ്യലക്ഷ്മി ചോദിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോരാട്ടം ഫലംകണ്ടു ; കോഴിക്കോട് ഐ.സി.യു. പീഡനക്കേസ് അതിജീവിതയ്ക്ക് 5 ലക്ഷംരൂപ നഷ്ടപരിഹാരം

0
കോഴിക്കോട് : ഗവ. മെഡിക്കൽ കോളേജ് ഐ.സി.യു. പീഡനക്കേസിലെ അതിജീവിതയ്ക്ക് സർക്കാർ...

ഫിലിപ്പീൻസിൽ യാത്രക്കാരുമായി പോയ ഫെറിക്ക് തീപിടിച്ചു ; അഞ്ച് മരണം

0
പലാവൻ: ഫിലിപ്പീൻസിലെ വിനോദസഞ്ചാര കേന്ദ്രത്തിന് സമീപം സർവീസ് നടത്തുകയായിരുന്ന ഫെറിയിൽ ഉണ്ടായ...

ചിറയിൻകീഴ് കയ്യാങ്കളി: ‘പാർട്ടിക്ക് നാണക്കേട് ഉണ്ടായ വിഷയം’ ; രമ്യ ഹരിദാസിനെതിരെ നടപടി വേണമെന്ന്...

0
തിരുവവന്തപുരം : ചിറയിൻകീഴ് കയ്യാങ്കളിയിൽ രമ്യ ഹരിദാസിനെതിരെ ശക്തമായ നടപടി വേണമെന്ന്...

മാസപ്പടി കേസ് : ഇഡി റിപ്പോർട്ടിൽ നിയമോപദേശം തേടി ആഭ്യന്തര വകുപ്പ്

0
തിരുവനന്തപുരം: മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ റിപ്പോർട്ടിലെ തുടർനടപടികൾ സംബന്ധിച്ച്...