Tuesday, May 13, 2025 10:25 am

‘ഡ്യുക്കാട്ടി മോൺസ്റ്റർ 30’ ; ഇവന്‍ മോണ്‍സ്റ്റര്‍ തന്നെ

For full experience, Download our mobile application:
Get it on Google Play

024 മോഡൽ സീരീസിൽ പുതിയ ഡ്യുക്കാട്ടി മോൺസ്റ്റർ 30 ആനിവേഴ്സറി എഡിഷൻ (Ducati Monster 30th Anniversary Edition) പുറത്തിറക്കി. ഈ ലിമിറ്റഡ് എഡിഷൻ മോട്ടോർസൈക്കിളിന്റെ വളരെ കുറച്ച് യൂണിറ്റുകൾ മാത്രമായിരിക്കും കമ്പനി പുറത്തിറക്കുന്നത്. ഈ നേക്കഡ് ബൈക്കിന്റെ മുപ്പതാം വാർഷികം ആഘോഷിക്കുന്ന പുതിയ പതിപ്പ് 500 യൂണിറ്റുകൾ മാത്രമേ നിർമ്മിക്കുകയുള്ളു എന്നാണ് സൂചനകൾ. തനതായ സീരിയൽ നമ്പറും പ്രത്യേകമായ മൂന്ന് നിറങ്ങളുമുള്ള ലിവറിയും ഉൾപ്പെടുന്ന പേഴ്സണലൈസ്ഡ് പ്ലേക്കും ഈ ബൈക്കിലുണ്ട്.

ഗോൾഡ് ഫിനിഷുള്ള ഫോർജ്ഡ് അലുമിനിയം വീൽസ്, ഓഹ്ലിൻസ് സസ്പെൻഷൻ, ടെർമിഗ്നോണി സൈലൻസർ, കാർബൺ ഫൈബർ മഡ്ഗാർഡുകൾ, പ്രത്യേകം എംബ്രോയ്ഡറി ചെയ്ത സീറ്റ് എന്നിവയെല്ലാം 30-ാം വാർഷിക പതിപ്പിലുണ്ട്. ഈ ബൈക്ക് 4 കിലോഗ്രാം ഭാരം കുറഞ്ഞതാണ് എന്നും ഇതിന് 184 കിലോഗ്രാം ഭാരം മാത്രമാണുള്ളത് എന്നും ഡ്യുക്കാട്ടി വ്യക്തമാക്കി. സ്റ്റാൻഡേർഡ് മോൺസ്റ്ററിന് 188 കിലോഗ്രാം ഭാരമാണുള്ളത്. ഡ്യുക്കാട്ടി മോൺസ്റ്റർ എസ്പിയിൽ നിന്നും ചെറിയ മാറ്റങ്ങളോടെയാണ് ഈ ബൈക്ക് വരുന്നത്. ഫോർജ്ഡ് റിമുകൾ കാരണം 2024 ഡ്യുക്കാട്ടി മോൺസ്റ്റർ 30 ആനിവേഴ്സറി എഡിഷൻ ബൈക്കിന്റെ ഭാരം 1.86 കിലോഗ്രാം കുറഞ്ഞിട്ടുണ്ട്. ബ്രെംബോ സ്റ്റൈൽമ കാലിപ്പറുകൾ ബൈക്കിന്റെ ഭാരം 0.4 കിലോഗ്രാം വരെ കുറയ്ക്കുന്നു. ഫ്രണ്ട് ഡിസ്ക് ബ്രേക്കുകൾക്കായി നൽകിയിട്ടുള്ള അലുമിനിയം ഫ്ലേഞ്ചുകൾ 0.5 കിലോഗ്രാം വരെ ഭാരം കുറയ്ക്കുന്നുണ്ട്. എംബ്രോയിഡറി സീറ്റും സ്റ്റാൻഡേർഡ് മോഡലിൽ വ്യത്യസ്തമാണ്. സാധാരണ മോഡലിലുള്ള 820 മീറ്ററിൽ നിന്നും വ്യത്യസ്തമായി പ്രത്യേക പതിപ്പിൽ സീറ്റ് ഹൈറ്റ് 840 മില്ലീമീറ്ററായി വർധിപ്പിച്ചിച്ചുണ്ട്. മോൺസ്റ്റർ ആനിവേഴ്സറി എഡിഷനിൽ ബ്രെംബോ സ്റ്റൈൽമ മോണോബ്ലോക്ക്, ഫോർ പിസ്റ്റൺ കാലിപ്പറുകൾ, 17 ഇഞ്ച് ഗോൾഡ് ഫിനിഷ്ഡ് അലോയ്ക്കൊപ്പം പിറെല്ലി ഡയാബ്ലോ റോസ്സോ ടിവി ടയറുകൾ എന്നീ സവിശേഷതകളുണ്ട്. മറ്റ് ഷാസി ഭാഗങ്ങൾ മോൺസ്റ്റർ എസ്പിക്ക് സമാനമായിട്ടാണ് നൽകിയിട്ടുള്ളത്. ഇതിന് 43 എംഎം ഓഹ്ലിൻസ് നിക്സ് ഫോർക്കുകളും ഒഹ്ലിൻസ് മോണോഷോക്കും സ്റ്റിയറിങ് ഡാമ്പറും നൽകിയിട്ടുണ്ട്യ സസ്പെൻഷൻ ട്രാവൽ സാധാരണ ഡ്യുക്കാട്ടി മോൺസ്റ്ററിനേക്കാൾ അല്പം കൂടുതലാണ്.

2024 ഡ്യുക്കാട്ടി മോൺസ്റ്റർ 30 ആനിവേഴ്സറി എഡിഷൻ സ്റ്റാൻഡേർഡ് മോഡലിന് സമാനമായ എഞ്ചിനുമായിട്ടാണ് വരുന്നത്. 937 സിസി, ടെസ്റ്റാസ്ട്രെറ്റ 11-ഡിഗ്രി, വി ട്വിൻ എഞ്ചിനാണ് ഈ ബൈക്കിലുള്ളത്. എഞ്ചിൻ 9,250 ആർപിഎമ്മിൽ 109 പിഎച്ച്പി പവറും 6,500 ആർപിഎമ്മിൽ 93 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. ഡ്യുക്കാട്ടി മോൺസ്റ്റർ ആനിവേഴ്‌സറി എഡിഷൻ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തിയാൽ വില മോൺസ്റ്റർ എസ്പിയേക്കാൾ കൂടുതലായിരിക്കും. മോൺസ്റ്റർ എസ്പിയുടെ ഇന്ത്യയിലെ എക്സ് ഷോറൂം വില 15.95 ലക്ഷം രൂപയാണ്. റൈഡിംഗ് മോഡുകൾ, കോർണറിങ് എബിഎസ്, വീലി കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, സ്റ്റാൻഡേർഡ് ക്വിക്ക്ഷിഫ്റ്റർ എന്നിവ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് സ്യൂട്ട് മോൺസ്റ്റർ എസ്പിക്ക് സമാനമായിട്ടാണ് മോൺസ്റ്റർ 30 ആനിവേഴ്സറി എഡിഷനിലുമുള്ളത്. ഈ ലിമിറ്റഡ് എഡിഷൻ മോൺസ്റ്ററിന് പ്രത്യേകം ബൈക്ക് കവറും ഉണ്ടായിരിക്കും. 1993ലാണ് ഡ്യുക്കാട്ടി മോൺസ്റ്റർ ആദ്യമായി പുറത്തിറക്കിയത്. ഡുക്കാട്ടിയുടെ എൽ-ട്വിൻ എഞ്ചിനുകളിൽ ഒന്ന് ഫ്ലാറ്റ് ഹാൻഡിൽബാറുള്ള ഒരു പുതിയ ഫ്രെയിമിൽ ഉപയോഗിച്ചതോടെയാണ് ഇന്ന് കാണുന്ന ആധുനികമായ സ്ട്രീറ്റ് ഫൈറ്റർ ഡിസൈൻ ലഭിച്ചത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ക്ഷേ​ത്ര​ത്തി​ലെ ത​ടാ​ക​ത്തി​ൽ നാ​ല് വ​യ​സ്സു​കാരൻ മു​ങ്ങി​മ​രി​ച്ചു

0
മം​ഗ​ളൂ​രു: വി​വാ​ഹ ച​ട​ങ്ങി​നി​ടെ ന​ന്ദി​ക്കൂ​റി​ലെ ഒ​രു ക്ഷേ​ത്ര​ത്തി​ലെ ത​ടാ​ക​ത്തി​ൽ നാ​ല് വ​യ​സ്സു​ള്ള...

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില ഇടിഞ്ഞു

0
തിരുവനന്തപുരം : സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില ഇടിഞ്ഞു. പവന്...

സംസ്ഥാനത്ത് അടിമുടി മാറ്റത്തിനൊരുങ്ങി കോൺഗ്രസ് നേതൃത്വം

0
തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസ് പ്രസിഡന്റായി സണ്ണി ജോസഫ് ചുമതലയേറ്റതിനു പിന്നാലെ കോൺഗ്രസിൽ...

9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

0
മലപ്പുറം : കാലിക്കറ്റ് എയര്‍പോര്‍ട്ടില്‍ പോലീസ് 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്...