‘ചോദിച്ചപ്പോള്‍ മകളാണെന്ന് പറഞ്ഞു, രാവിലെ പോലീസിനെ വിളിച്ച് വിവരം പറഞ്ഞു’ ; ദൃക്‌സാക്ഷി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഇന്നലെ വൈകീട്ട് അസ്ഫാക്ക് ചാന്ദ്നിയുമായി ആലുവ മാര്‍ക്കറ്റില്‍ എത്തിയിരുന്നതായി ദൃക്സാക്ഷി താജുദീന്‍. സംശയം തോന്നി ചോദിച്ചപ്പോള്‍ സ്വന്തം മകളാണെന്ന് പറഞ്ഞു. അസ്ഫാഖിന്റെ ഫോട്ടോ ടിവിയില്‍ കണ്ടപ്പോള്‍ രാവിലെ എട്ടരക്ക് വിളിച്ച് വിവരം പോലീസിനെ അറിയിക്കുകയായിരുന്നെന്ന് ആലുവ മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിയായതാജുദിന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് തായിക്കാട്ടുകര ഗാരിജ് റെയില്‍വേ ഗേറ്റിനു സമീപത്തെ കെട്ടിടത്തില്‍നിന്നു തട്ടിക്കൊണ്ടു പോയ അഞ്ചു വയസ്സുകാരി ചാന്ദ്നിയുടെ മൃതദേഹം കണ്ടെത്തിയത്.

‘വൈകീട്ട് മൂന്നേ കാലോടുകൂടി കുട്ടിക്കൊപ്പം അസ്ഫാക് മാര്‍ക്കറ്റിലേക്ക് മദ്യപിക്കാനെന്ന നിലയില്‍ എത്തിയത്. സംശയം തോന്നി കുട്ടി ഏതാണെന്ന് ഞാന്‍ ചോദിച്ചു. മകളാണെന്നായിരുന്നു അയാളുടെ മറുപടി. കുട്ടിയുടെ കൈയില്‍ മിഠായി ഉണ്ടായിരുന്നു. എങ്ങോട്ടാണ് പോകുന്നതെന്ന് ചോദിച്ചപ്പോള്‍ മദ്യപിക്കാനാണെന്ന് പറഞ്ഞു. കുട്ടിയുമായി മാര്‍ക്കറ്റിനുള്ളിലേക്ക് പോയപ്പോള്‍ പിന്നാലെ മൂന്നുപേര്‍ കൂടി അവന്റെ പിന്നാലെ പോയി. ഇന്ന് രാവിലെ അയാളുടെ ഫോട്ടോ കണ്ടതോട് കൂടി ഇന്നലെ ഇയാളെ മാര്‍ക്കറ്റില്‍ കണ്ടതിന്റെ അടിസ്ഥാനത്തില്‍ വിവരം പോലീസിനെ അറിയിച്ചു. പോലീസ് വന്ന് സിസിടിവി പരിശോധിച്ചപ്പോള്‍ കുട്ടിയുമായി പ്രതി ഇവിടെ വന്നതായി പോലീസ് കണ്ടെത്തി. പോലീസും ഞങ്ങളും മാര്‍ക്കറ്റില്‍ എല്ലായിടത്തും പരിശോധിച്ചു. എന്നാല്‍ കുട്ടിയെ കണ്ടെത്തിയില്ല. പോലീസ് സിസിടിവി വിശദമായി പരിശോധിച്ചപ്പോള്‍ ഇവര്‍ തിരിച്ചുപോയത് കാണാന്‍ കഴിഞ്ഞില്ല. പിന്നെയും പോലീസ് എത്തി പരിശോധന നടത്തിയപ്പോഴാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്’ – താജുദിന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി സർവകലാശാല പ്രതിഷേധം ; 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം

0
കൊച്ചി: കാലടി സംസ്കൃത സർവകലാശാല വിസിക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത 17...

സമസ്തയിലെ വിഭാഗീയത ; ഉമർ ഫൈസിക്കെതിരായ നീക്കം ശക്തമാക്കി എതിർ ചേരി

0
കോഴിക്കോട്: സമസ്തയിലെ വിഭാഗീയതയിൽ ഉമർ ഫൈസിക്കെതിരായ നീക്കം ശക്തമാക്കി എതിർ...

കോഴിക്കോട് മെഡിക്കൽ കോളജ് ശുചിമുറിയിൽ മൊബൈൽ ഫോണിൽ വീഡിയോ പകർത്തിയതായി പരാതി

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ശുചിമുറിയിൽ മൊബൈൽ...

പാലക്കാട് നഗരസഭയിൽ വന്ദേമാതരം ആലാപനത്തെച്ചൊല്ലി യുഡിഎഫ്-ബിജെപി പ്രവർത്തകർ തമ്മിൽ വാക്കുതർക്കം

0
പാലക്കാട്: പാലക്കാട് നഗരസഭയിൽ യുഡിഎഫ്-ബിജെപി പ്രവർത്തകർ തമ്മിൽ വാക്കുതർക്കവും കൈയ്യാങ്കളിയും. വന്ദേമാതരം...