പാലക്കാട്: പാലക്കാട് നഗരസഭയിൽ യുഡിഎഫ്-ബിജെപി പ്രവർത്തകർ തമ്മിൽ വാക്കുതർക്കവും കൈയ്യാങ്കളിയും. വന്ദേമാതരം മുഴുവൻ ആലപിക്കുന്നതിനെതിരെ യുഡിഎഫ് കൗൺസിലർ പ്രമേയം കൊണ്ടു വന്നതിനെ ചെയർമാനും ബിജെപി അംഗങ്ങളും എതിർത്തു. ഇതിന് പിന്നാലെയാണ് സംഘർഷം ഉണ്ടായത്. വന്ദേമാതരം പൂർണമായി ആലപിക്കുന്നതിനെതിരെ പ്രമേയം അവതരിപ്പിക്കാൻ യുഡിഎഫ് കൗൺസിലർ അനുമതി തേടിയെങ്കിലും നഗരസഭാ ചെയർമാൻ അത് നിഷേധിക്കുകയായിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി പാലക്കാട് നഗരസഭയിൽ വന്ദേമാതരം പൂർണമായി ആലപിക്കാറുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ചെയർമാൻ പ്രമേയത്തിന് അനുമതി നൽകാതിരുന്നത്. ഇതിനെച്ചൊല്ലി ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ തർക്കവും തള്ളിക്കയറ്റവും ഉണ്ടായി. തർക്കത്തിനിടെ ബിജെപി അംഗം വർഗീയ ചുവയുള്ള ആക്ഷേപം ഉന്നയിച്ചതായി പ്രതിപക്ഷ അംഗങ്ങൾ ആരോപിച്ചതോടെ കൗൺസിൽ ഹാളിൽ വൻ പ്രതിഷേധം അരങ്ങേറുകയായിരുന്നു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 85471 98263/ mail – [email protected]































