വരൾച്ച ബാധിച്ച് നേന്ത്രവാഴകൃഷി നശിച്ചു

For full experience, Download our mobile application:
Get it on Google Play

അടൂർ: പ്രകൃതിയോട് മല്ലടിച്ച് കൃഷിചെയ്തു പരിചരിച്ചുവന്ന നേന്ത്രവാഴകൃഷി വരൾച്ച ആദിക്യത്തിൽ ഒടിഞ്ഞു നശിച്ചു. അടൂർ നഗരസഭയിൽ 21 വാർഡിൽ (കണ്ണൻകോട്‌) വാഴ കുലച്ചു തുടങ്ങിയ സമയത്താണ് വരൾച്ച തുടങ്ങിയത്. ആനന്ദപ്പള്ളി പൗർണമിയിൽ സുനി വിനോദ് കൃഷി ചെയ്ത വാഴകളാണ് നശിച്ചത്. വാഴകൾ എല്ലാം താങ്ങു കൊടുത്ത് സംരക്ഷിച്ചിരുന്നവ ആയിരുന്നിട്ടും ചൂടിന്റെ ആഘാതത്തിൽ പിണ്ടി ഒടിഞ്ഞ് കുലകൾ നശിക്കുകയാണ് ഉണ്ടായത്.

കുലച്ചു തുടങ്ങിയതേ ഉള്ളതിനാൽ ഒരു രീതിയിലും ഉപയോഗിക്കാൻ സാധിക്കാത്ത പരുവത്തിലായതിനാൽ മൊത്തത്തിൽ നഷ്ടപ്പെടുന്ന അവസ്ഥയാണ്. മൊത്തത്തിൽ 215 മൂട് കൃഷി ചെയ്തതിൽ 100ൽ പരം കുലച്ച വാഴകൾ ഇപ്പോൾ തന്നെ നഷ്ടപ്പെട്ടു. കൃഷി പൂർണ്ണമായും ഇൻഷുറൻസ് എടുത്തിട്ടുള്ളവ ആണെങ്കിലും വരൾച്ച മൂലം നേന്ത്രവാഴയുടെ വിളവെടുപ്പ് 10 മാസത്തിനുമുകളിൽ താമസിച്ചാൽ വ്യവസ്ഥപ്രകാരം ഇൻഷുറൻസ് പരിരക്ഷ കിട്ടാൻ പ്രയാസമാണ്. കഠിനമായ കാലാവസ്ഥ വ്യതിയാനം കണക്കിലെടുത്ത് നഷ്ടപ്പെടുന്ന കൃഷിക്ക് സഹായം നൽകുമെന്ന പ്രതീക്ഷയിലാണ് നഗരസഭ തലത്തിൽ ഈ പ്രാവിശ്യത്തെ മികച്ച വനിത കർഷക എന്ന നിലയിൽ തിരഞ്ഞെടുത്ത സുനി വിനോദിന്റെ പ്രതീക്ഷ.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുവൈത്തിനും ബഹ്റൈനും നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഒമാൻ

0
മസ്കറ്റ് : സഹോദരരാജ്യങ്ങളായ ബഹ്റൈനും കുവൈത്തിനും നേർക്ക് ഞായറാഴ്ച പുലർച്ചെയുണ്ടായ സൈനിക...

ഇ ഡി ആക്രമണക്കേസ് ; അസാധാരണ നടപടിയുമായി സര്‍ക്കാര്‍

0
തിരുവനന്തപുരം : ഇ ഡി ആക്രമണക്കേസിൽ പ്രതിക്കായി പ്രോസിക്യൂട്ടർ വാദിച്ച നടപടിയിൽ...

പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വിമാനയാത്ര മുടങ്ങിയതിൽ പ്രതികരണവുമായി കേരള ഹൗസ്

0
ദില്ലി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വിമാനയാത്ര മുടങ്ങിയതിൽ പ്രതികരണവുമായി കേരള...

താനൂര്‍ ബോട്ട് ദുരന്തത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് മുസ്ലീം യൂത്ത് ലീഗ്

0
മലപ്പുറം: 22 പേര്‍ക്ക് ജീവന്‍ നഷ്ടമായ താനൂര്‍ ബോട്ട് ദുരന്തത്തില്‍ പുനരന്വേഷണം...