31.5 C
Pathanāmthitta
Saturday, April 1, 2023 10:02 am
adver-posting
WhatsAppImage2022-04-02at72119PM
previous arrowprevious arrow
next arrownext arrow

19 പുതിയ ജില്ലകള്‍ ; രാജസ്ഥാനില്‍ അശോക് ഗെലോട്ടിന്റെ വമ്പന്‍ പ്രഖ്യാപനം

ജയ്പൂര്‍: രാജസ്ഥാനില്‍ അശോക് ഗെലോട്ടിന്റെ വമ്പന്‍ പ്രഖ്യാപനം. സംസ്ഥാനത്ത് 19 പുതിയ ജില്ലകളും മൂന്ന് പുതിയ ഡിവിഷനുകളും സൃഷ്ടിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിച്ചു. ഇതോടെ രാജസ്ഥാനില്‍ 52 ജില്ലകളായി. പുതുതായി രൂപീകരിച്ച ജില്ലകള്‍ 2000 കോടി രൂപ ഉപയോഗിച്ച് വികസിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. രാജസ്ഥാനില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഗെഹ്ലോട്ട് ഈ പ്രഖ്യാപനങ്ങള്‍ നടത്തിയത്. സംസ്ഥാനത്ത് ചില പുതിയ ജില്ലകള്‍ രൂപീകരിക്കുന്നതിനുള്ള ആവശ്യം ഉയര്‍ന്നിരുന്നതായി മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഈ നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കാന്‍ ഒരു ഉന്നതതല സമിതി രൂപീകരിച്ചിരുന്നു.

rajan-tex--up
bis-new-up
Parappattu
WhatsAppImage2022-07-31at72836PM
previous arrow
next arrow

അനുപ്ഗഡ്, ബലോത്ര, ബീവാര്‍, ഡീഗ്, ഡുഡു, ജയ്പൂര്‍ നോര്‍ത്ത്, ജയ്പൂര്‍ സൗത്ത്, ജോധ്പൂര്‍ ഈസ്റ്റ്, ജോധ്പൂര്‍ വെസ്റ്റ്, ഗംഗാപൂര്‍ സിറ്റി, കെക്രി, കോട്പുത്ലി, ബെഹ്റോര്‍, ഖൈര്‍താല്‍, നീംകത്തന , സഞ്ചോര്‍, ഫലോഡി, സലുംബര്‍, ഷാഹ്പുര എന്നിവയാണ് പുതിയ ജില്ലകള്‍. അതേസമയം, ജലസേചന കാര്യക്ഷമത വര്‍ധിപ്പിക്കാനും കനാലുകളിലും അണക്കെട്ടുകളിലും വെള്ളം പാഴാകുന്നത് തടയാനും ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികള്‍ക്കായി 37 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി ഗെലോട്ട് പറഞ്ഞു. പദ്ധതികളുടെ ഭാഗമായി ബന്‍സ്വാര ജില്ലയിലെ കഗ്ഡി അണക്കെട്ട് 10 കോടി രൂപ ചെലവില്‍ നവീകരിക്കും. ജയ്പൂരിലെ കല്‍വാഡ് തഹസില്‍ ഗജധര്‍പുര മലിനജല ശുദ്ധീകരണ പ്ലാന്റ് മുതല്‍ കലഖ് അണക്കെട്ട് വരെയുള്ള കനാല്‍ ലൈന്‍ ചെയ്യുന്നതിന് 11.73 കോടി രൂപ ഉപയോഗിക്കുമെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

KUTTA-UPLO
bis-new-up
self
rajan-tex--up
Parappattu
Alankar
KUTTA-UPLO
Greenland
previous arrow
next arrow
Parappattu
WhatsAppImage2022-07-31at72836PM
WhatsAppImage2022-07-31at73432PM
previous arrow
next arrow
Advertisment
Pulimoottil-april-up
WhatsAppImage2022-07-31at72444PM
previous arrow
next arrow

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow