ശക്തമായ മഴയിൽ അച്ചൻകോവിലാറ്റിൽ പത്തടിയോളം വെള്ളം ഉയർന്നു

For full experience, Download our mobile application:
Get it on Google Play

പന്തളം : ശക്തമായ മഴയിൽ അച്ചൻകോവിലാറ്റിൽ പത്തടിയോളം വെള്ളം ഉയർന്നു. ആറിനോടും പാടത്തോടും ചേർന്നുകിടക്കുന്ന താഴ്ന്ന പ്രദേശങ്ങൾ മുഴുവൻ വെള്ളത്തിലായി. കരിങ്ങാലി വലിയതോടിന്റെ ഐരാണിക്കുടി പാലത്തിന് താഴ്ഭാഗത്തായി കഴിഞ്ഞ ആഴ്ചയിലെ മഴയിൽ ഇടിഞ്ഞുപോയ ബണ്ടിന്റെ കൂടുതൽ ഭാഗങ്ങൾ ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ഇവിടെ റവന്യുവകുപ്പ് വേലികെട്ടി നടപ്പാത അടച്ചിട്ടുണ്ട്. ആറ്റുതീരം വെള്ളത്തിലേക്ക് ഇടിഞ്ഞുതാഴുന്നുണ്ട്. കുളനട പഞ്ചായത്തിലെ തുമ്പമൺ താഴത്ത് ആറ്റുതീരത്തുകൂടിയുള്ള വാളാക്കോട്ടുപടി തേവർതോട്ടം കാവ് റോഡിന്റെ അരിക് ഇടിഞ്ഞുതാഴ്ന്നു.

താഴെയുള്ള തടയണയിൽ വെള്ളം തട്ടി ഒഴുക്ക് അരികിലേക്ക് വരുന്നതാണ് തീരം കൂടുതൽ ഇടിയാൻ കാരണമാകുന്നത്. ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ചയുമായുണ്ടായ കാറ്റിൽ മരങ്ങൾ പിഴുതുവീണ് പന്തളം നഗരസഭാ പ്രദേശത്ത് നാശനഷ്ടമുണ്ടായിട്ടുണ്ട്. കുരമ്പാല കവലയ്ക്കുസമീപം ബുധനാഴ്ച പുലർച്ചെ ജോർജുകുട്ടിയുടെ ഉടമസ്ഥതയിലുള്ള പുരയിടത്തിലെ നെല്ലിമരം ഒടിഞ്ഞ് എം.സി. റോഡിൽ ഗതാഗത തടസമുണ്ടായി. അടൂരിൽ നിന്നും അഗ്നിരക്ഷാ സേനയെത്തി മരം മുറിച്ചുമാറ്റി. കുരമ്പാല അമ്പലത്തിനാൽ ചൂര കവലയ്ക്ക് സമീപം കരമേൽ രാജുവിന്റെ വീടിന്റെ മുകളിൽ തേക്കുമരം പിഴുത് വീണ് വീടിന് കേടുപാടുണ്ടായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...