കുമളി : കുമളി 62-ാം മൈലില്‍ എസ്റ്റേറ്റിലെ കിണറ്റില്‍ വീണ പുലിയെ രക്ഷപെടുത്തി. പെരിയാര്‍ കടുവ സങ്കേതത്തിന്റെ അതിര്‍ത്തിയില്‍ നിന്ന് ഒരു കിലോമീറ്ററോളം അകലെയാണ് ഈ കിണര്‍. കിണറ്റില്‍ വീണ പുലിക്ക് മൂന്നു വയസ്സുണ്ട്. പുലി വീണ ഉടൻ തന്നെ ആളുകളുടെ ശ്രദ്ധയിൽപ്പെട്ടതിനാൽ വനപാലകരെ വിവരം അറിയിച്ചു. വനപാലകര്‍ എത്തി കിണറിലെ വെള്ളം വറ്റിച്ചതിനു ശേഷം പുലിയെ രക്ഷപെടുത്തി കാട്ടിലേക്കു വിട്ടു.
പുലി കിണറ്റില്‍ വീണു ; വെള്ളം വറ്റിച്ച് രക്ഷപെടുത്തി
RECENT NEWS
Advertisment