സീതത്തോട് : മാർത്തോമ്മാ ശ്ലീഹായുടെ ദുക്‌റോനോ പെരുന്നാൾ നിലയ്ക്കൽ എക്യുമെനിക്കൽ ദേവാലയത്തിൽ തുടങ്ങി. ജൂലായ് മൂന്നിന് സമാപിക്കും. തൊഴിയൂർ സഭാധ്യക്ഷൻ ആർച്ച് ബിഷപ്പ് സിറിൽ മാർ ബസേലിയോസ് കൊടിയേറ്റി. തൊഴിയൂർ സഭാ ട്രസ്റ്റി ഗീവർ മാണി, സഭാ സെക്രട്ടറി ബിനോയ് മാത്യു, ഫാ. സി.എം. ഫിലിപ്പോസ്, ഫാ. സ്റ്റെഫാനോ പൂലിക്കാട്ടിൽ, ജെയ്‌സൺ, റിജിൽ എന്നിവർ പ്രസംഗിച്ചു. 11-ന് നിലയ്ക്കൽ അഡ്മിനിസ്‌ട്രേറ്റർ ഫാ. ഷൈജു മാത്യു എന്നിവർ കുർബാനയർപ്പിക്കും. 30-ന് ഫാ. എബി സ്റ്റീഫൻ, സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് എമരിത്തൂസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി എന്നിവരുടെ മുഖ്യകാർമികത്വത്തിൽ കുർബാന.
ജൂലായ് ഒന്നിന് സിറോ മലബാർ സഭ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ, രണ്ടിന് മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപ്പൊലീത്താ, ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പൊലീത്താ, സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ്പ് റവ. ഡോ. മലയിൽ സാബുകോശി ചെറിയാൻ എന്നിവർ കുർബാനയ്ക്ക് മുഖ്യകാർമിത്വം വഹിക്കും. മൂന്നിന് രാവിലെ ഒൻപതിന് നിലയ്ക്കൽ എക്യുമെനിക്കൽ ട്രസ്റ്റ് വൈസ് ചെയർമാൻ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസിന്റെ മുഖ്യകാർമികത്വത്തിൽ കുർബാന. രൂപതാ ഭരണത്തിൽനിന്ന് വിരമിക്കുന്ന അദ്ദേഹത്തിന് സീതത്തോട്, ചിറ്റാർ, തുലാപ്പള്ളി പൗരസമിതികൾ സ്‌നേഹാദരം നൽകും. പൊതുസമ്മേളനം കെ.യു. ജനീഷ്‌കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും.